STAY WITH US

അയർലന്റിലെ ചില മലകയറ്റങ്ങൾ

       യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ ചെങ്കുത്തായ മല ഒന്ന് നടന്നു കയറി. ഇടയ്ക്കിടയ്ക്ക് പാറിപ്പറന്നു നമ്മളെ മൂടിപോകുന്നതു  കോടമഞ്ഞാണോ അതോ മേഘം താഴോട്ടിറങ്ങി  നമ്മളെ തൊട്ടു തഴുകി പോകുകയാണോ? മനോഹരമായ ഒരനുഭവമായിരുന്നു അത്. അയർലണ്ടിൽ ശിശിരകാലം തുടങ്ങാൻ പോകുന്ന സമയത്തായിരുന്നു ആ യാത്ര. അയർലണ്ടിന്റെ ഏറ്റവും വടാക്കായികിടക്കുന്ന ഡൊനിഗല് കൗണ്ടിയിലെ സ്ലിവെയ് ലീഗ് മലനിരകൾ.  
രണ്ടു വഴികളിലൂടെ സ്ലിവെയ് ലീഗ് കയറാൻ സാധിക്കും. 
മലകയറി ഇറങ്ങാൻ മൂന്നു മുതൽ നാല് മണിക്കൂറുകൾ വേണ്ടിവരും. 
മലമുകളിലേയ്ക്കു എത്തുമ്പോളേക്കും ചിലയിടങ്ങളിൽ കരിങ്കൽ പാറകളിൽ കൂടിയാണ് നടക്കേണ്ടത്. 
വിസിറ്റെർസ് സെന്ററില് നിന്നും ഷട്ടിൽ ബസ് സർവീസ് ഉണ്ട് 6€ ആണ് ചാർജ്. 
വിസിറ്റെർസ് സെന്ററില് പാർക്കിംഗ് സൗജന്യമാണ്. മുകളിത്തിയാൽ പാർക്കിങ്ങിന് ചാർജ് കൊടുക്കേണ്ടി വരും. 
ക്ലിഫ്‌സ് ഓഫ് മോഹറിനേക്കാളും മൂന്ന് മടങ്ങു ഉയരമുള്ളതാണ് സ്ലിവെയ് ലീഗു.  









#slieveLeagueMalayalam