''വരികളിൽ പൊതിയുന്ന വിരഹത്തിൻ വേദന
വികൃതിയായി പലതും പറഞ്ഞുപോകും
വിരളമായി പെയ്യുന്ന മഴയായി പ്രസന്നത
മനതാരിൽ ശേഷിപ്പു നിലക്കാത്ത കൊള്ളിയാൻ…..
നാമ്പുകൾ കൊഴിയുമി പഴ്മരച്ചില്ലയിൽ
പൂവില്ലാ പൂക്കാലം ഓർമ്മകൾ മാത്രമായി.
വഴി തെറ്റി വന്നതാം ശലഭമെൻ നെഞ്ചിലായ്
മോഹത്തിൻ വിത്തുകൾ പാകി നിന്നു…
ലഹരികൾ തീർത്തോരാ മൂഢ-സ്വർഗ്ഗത്തിൻ
അധിപനായി കാഴ്ച മുരടിച്ചു നിന്നു ഞാൻ ...
വിഫലമാം മോഹങ്ങൾ കെടുവിലയെൻ-ശലഭത്തിൻ
പ്രാണനും പൂകി സൂമം...
അരികിൽ ഇരിക്കുവാൻ ആരുണ്ടെനിക്കിന്ന്
കൂടെ നടക്കുമീ ഇരുൾ നീണ്ട ജീവിതം...''
രചന - ശരത് മോഹൻ
കവിയുടെ ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക https://instagram.com