''ജീവിതം ഒരു യാത്രയാണ്. ഒരു തീർത്ഥയാത്ര. ആ തീർത്ഥാടനം നടത്തുകയാണ് നമ്മൾ. യാത്രക്ക് ഒരുപാടു ഇടവഴികളുണ്ട്. ഇടയ്ക്കു വിശ്രമിക്കാൻ വഴിയമ്പലങ്ങളുമുണ്ട്. അങ്ങനെ കയ്പ്പും മധുരവും ഒക്കെ ചവച്ചു മുറുക്കി ചുവപ്പിച്ചു തുപ്പി നമ്മൾ സഞ്ചരിച്ചു കൊണ്ടേയിരിക്കും. അത് ചിലപ്പോൾ നമ്മളറിയാതെ പല ദിക്കുകളിലേക്ക് കൂട്ടികൊണ്ടു പോകും. വഴിയിലെ തോട്ടങ്ങളിൽ നിറയെ മധുരമുള്ള പഴങ്ങൾ ഉള്ള വഴികളിൽ കൂടി ഇടയ്ക്കു പോകും. മറ്റു ചിലപ്പോ കരിഞ്ഞുണങ്ങിയ വരണ്ടുപോയ പാടത്തു കൂടിയാകും യാത്ര. അവിടെയും പ്രതീക്ഷകളോടെ മഴയെത്തുന്നതും നോക്കിയിരിക്കുന്നവരെ കാണാം.''