വന്നു പെട്ടത് മരവിപ്പിക്കുന്ന തണുപ്പുള്ള രാജ്യത്തായാലും അടങ്ങിയിരിക്കാൻ തോന്നിയില്ല. സ്വന്തമായൊരു അടുക്കളത്തോട്ടം അത് പണ്ടേ മനസ്സിൽ കയറിക്കൂടിയതാണ്. അല്പം മുളകും ഉള്ളിയും ബീൻസുമൊക്കെ അടുക്കളപ്പുറത്തൂന്നു കിട്ടിയില്ലെങ്കിലെങ്ങനെയാ?
ഇവിടുത്തെ തണുപ്പിൽ എങ്ങനെ കൃഷി ചെയ്യാമെന്നാണ് ആദ്യം ചിന്തിച്ചത്. വാടക വീടിന്റെ പിന്നാമ്പുറത്തുള്ള സ്ഥലത്തു കൃഷി ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പോളേ വീടുടമസ്ഥൻ ഐറിഷ് അപ്പച്ചൻ പാഡി സമ്മതം തന്നു.
തണുപ്പത്ത് വളരുന്ന പച്ചക്കറികളും വിത്തും കണ്ടെത്തി പണി തുടങ്ങി. പൈൻ എന്തായിന്നല്ലേ വീഡിയോ കണ്ടോളു...
|