STAY WITH US

തോൽവിയിൽ നിന്നും റോയൽസ് ഉയർന്നു വരുമോ ? രാജസ്ഥാൻ vs ഹൈദരാബാദ്

പതിമൂന്നാം സീസൺ പകുതിയിലേക്ക് എത്തുമ്പോൾ അവസാനം ആര് കപ്പിൽ മുത്തമിടും എന്ന് പറയാൻ വയ്യാത്ത അവസ്ഥയാണ് . പല വമ്പൻമാരും താഴെ വീണപ്പോൾ അപ്രതീക്ഷിതമായി ചിലർ മുന്നോട്ടും എത്തി. രാജസ്ഥാനും ഹൈദരാബാദും തമ്മിലാണ് ആണ് അടുത്ത മത്സരം.



*പിച്ച് അവലോകനം

ഇരുപത്തി ആറാം മത്സരം വൈകിട്ട് മൂന്ന്‌  മുപ്പതിനുണ് ആണ് തുടങ്ങുന്നത്. ദുബായുടെ പരന്ന പ്രതലത്തിൽ ഇതിൽ നടക്കുന്ന കളിയിൽ  ബൗളർമാർക്ക് ആണ് സ്ഥാനം ബാറ്റ്സ്മാൻമാർ ശ്രദ്ധിച്ചു കളിച്ചാൽ നല്ല സ്കോർ നേടാൻ കഴിയും.ഒരേസമയം പേസർമാരെയും സ്പിന്നർമാരെയും സഹായിക്കുന്ന പിച്ചാണ് ദുബായിൽ ഉള്ളത്.
buy this book now  https://amzn.to/34QrOyu

* സൺറൈസേഴ്സ് ഹൈദരാബാദ് 

ആറ് കളികൾ നിന്ന് മൂന്ന് ജയവും മൂന്ന് തോല്‍വിയും ആയി നാലാം സ്ഥാനത്തു ആണ് ഹൈദരാബാദ്. ഓപ്പണിങ് കൂട്ടുകെട്ടാണ് ഹൈദരാബാദിലെ വിജയം. എന്നാൽ അതിനു ശേഷം നല്ല ബാറ്റിംഗ് ചെയ്യുന്ന ആള്‍ക്കാര്‍ ആരും ഇല്ല. ബൗളിംഗ്‌ നിര ആണ് ഹൈദരാബാദന്റെ  അതി മികച്ചത് ആണ്. റഷീദ് ഖാന്‍, നബി എല്ലാരും ഒരു മുതൽ കൂട്ട് ആണ്. തോല്‍വിയുടെ പടുകുഴിയില്‍ നിന്ന് കര കയറി വന്ന ടീം ആണ് ഹൈദരാബാദ്. ജയത്തോടെ ആദ്യ നാല് സ്ഥാനങ്ങളില്‍ തന്നെ തുടരാന്‍ ആയിരിക്കും അവർ ശ്രമിക്കുക. 

*രാജസ്ഥാന്‍ റോയൽസ് 

എല്ലാവരും ഭയത്തോടെ കണ്ട ടീം ആയിരുന്നു രാജസ്ഥാന്‍. എന്നാൽ ഇപ്പോൾ ആറ് കളികളില്‍ നിന്ന് രണ്ട് ജയവും തുടർച്ചയായി നാല്‌ തോല്‍വിയും ഏറ്റ് വാങ്ങി എഴാം സ്ഥാനത്ത് ആണ്. സഞ്ജു, സ്മിത്ത് എന്നീ താരങ്ങളെ അമിതമായി ആശ്രയിക്കുന്ന ടീം ആയിരുന്നു രാജസ്ഥാന്‍. അവരുടെ പെട്ടന്ന് ഉള്ള ഫോമിലല്ലാത്ത അവസ്ഥ ഇവരെ കുഴിയിലേക്ക് ചാടിച്ചു. വിജയിപ്പിക്കാന്‍ പോന്ന ഒരാൾ പോലും ഇപ്പോൾ രാജസ്ഥാന് ഇല്ല. ബൗളിംഗ്‌ നിരയും തരം താണ രീതിയില്‍ ആണ് കളിക്കുന്നത്. ഇങ്ങനെ ആണ് പോകുന്നത് എങ്കിൽ പെട്ടിയും മടക്കി തിരിച്ച് പോകണ്ടി വരും. 



േര്‍ക്കുനേര്‍ 

പതിനൊന്ന് കളികൾ കളിച്ചപ്പോൾ ആറെണ്ണം ഹൈദരാബാദും അഞ്ച് കളികൾ രാജസ്ഥാനും ജയിച്ച്. കഴിവുള്ള കളിക്കാര്‍ ജയിക്കുക തന്നെ ചെയ്യും. കഴിവില്‍ വിശ്വാസം ഇല്ലാതെ കളിക്കുന്നവര്‍ തോല്‍വി വാങ്ങി കൂട്ടും. എന്നാലും ഈ കളിയില്‍ രാജസ്ഥാന് ആകും ജയം 

RR 🆚 SRH PICMENT  FANTCAY 11 


ഫാന്റസി  ടീം 1: സഞ്ജു സാംസൺ, ജോസ് ബട്‌ലർ, ഡേവിഡ് വാർണർ, മനീഷ് പാണ്ഡെ, യഷസ്വി ജയ്‌സ്വാൾ, അബ്ദുൾ സമദ്, ബെൻ സ്റ്റോക്സ്, ജോഫ്ര ആർച്ചർ, റാഷിദ് ഖാൻ, ടി നടരാജൻ, ശ്രേയസ് ഗോപാൽ

 ക്യാപ്റ്റൻ: ജോസ് ബട്‌ലർ, വൈസ് ക്യാപ്റ്റൻ: മനീഷ് പാണ്ഡെ

 ഫാന്റസി ടീം 2: സ്റ്റീവ് സ്മിത്ത്, ജോസ് ബട്‌ലർ, ഡേവിഡ് വാർണർ, മനീഷ് പാണ്ഡെ, പ്രിയം ഗാർഗ്, അഭിഷേക് ശർമ്മ, ബെൻ സ്റ്റോക്സ്, ജോഫ്ര ആർച്ചർ, റാഷിദ് ഖാൻ, ഖലീൽ അഹമ്മദ്, ശ്രേയസ് ഗോപാൽ

 ക്യാപ്റ്റൻ: ജോസ് ബട്‌ലർ, വൈസ് ക്യാപ്റ്റൻ: ജോഫ്ര ആർച്ചർ