STAY WITH US

സൂപ്പറായി ചലഞ്ച് എടുക്കുമോ? ചെന്നൈ vs ബാംഗ്ലൂർ

      "ഒരു കളി ആകുമ്പോള്‍ അതിൽ ജയവും പരാജയവും ഉണ്ടാകും. അത് സ്വാഭാവികമാണ്. എന്നാൽ തങ്ങളുടെ ടീം കളിക്കുന്നില്ല, കോഴ ആണ് എന്ന് പറഞ്ഞ്‌ താരആരാധനയുടെ പേരില്‍ നടക്കുന്ന കോലാഹലം അനാവശ്യം ആണ്. ചെന്നൈ ടീം തോറ്റു എന്ന് പറഞ്ഞു ധോണിയുടെ ആറ് വയസ്സ് ഉള്ള മകള്‍ക്ക്  എതിരെ സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന അശ്ലീല / ആസ്യഭ വർഷത്തെ TEAM PICMENT  അപലപിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ഒരു നല്ല ആരാധകര്‍ക്ക് പറ്റിയത് അല്ല എന്ന് ഓര്‍ക്കുുക".

പതിമൂന്നാം സീസണിൽ ചെന്നൈയും ബാംഗ്ലൂരും ഏറ്റുമുട്ടുമ്പോൾ ആരാധകർ ആകാംക്ഷയിലാണ് .ഇന്ത്യൻ ടീമിനെ പഴയ നായകനും ഇപ്പോൾ ഉള്ള നായകനും തമ്മിലാണ് പോരാട്ടം . ഐ പി എൽ മത്സരങ്ങൾ ആദ്യപകുതിയുടെ അടുക്കുമ്പോൾ എല്ലാവരെയും കോൾമയിർ കൊള്ളിക്കുന്ന കളികളാണ് നടക്കുന്നത് .രണ്ടാം പകുതി തുടങ്ങുമ്പോൾ ഏതൊക്കെ ടീം മുന്നേറുമെന്ന് കാത്തിരുന്നു കാണാം


* പിച്ച് അവലോകനം 

ഇരുപത്തിയഞ്ചാമത്തെ മാച്ച് ദുബായിലാണ് നടക്കുന്നത്. പൊതുവേ സ്പിൻ ബൗളർമാരെ അനുകൂലിക്കുന്ന പിച്ച ആണിത് എന്നാലും ഇപ്പോൾ ബാറ്റ്സ്മാന്മാരെ സഹായിക്കുന്ന മൈതാനമായി മാറിയിരിക്കുന്നു.ദുബായിൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് നൂറ്റി എഴുപത് മുതൽ ഇരുന്നൂറു  വരെ സ്കോർ ചെയ്യാൻ പറ്റും രണ്ടാമിന്നിംഗ്സിൽ ബൗളർമാർ കുറച്ചു മേധാവിത്വം കാണിക്കും

*ചെന്നൈ സൂപ്പർ കിംഗ്സ്


ഈ ടൂർണ്ണമെൻറിൽ തീർത്തും മോശമായ പ്രകടനത്തിലൂടെയാണ് ചെന്നൈ കടന്നുപോകുന്നത് ആറ് കളികളിൽനിന്ന് രണ്ട് ജയവും നാലു തോൽവിയും ആയി ആറാം സ്ഥാനത്താണ് ആണ് മുൻ ചാംപ്യന്മാർ .വള്ളം തുഴയുന്നതുപോലെയുള്ള ബാറ്റിംഗ് ലൈനപ്പ് ആണ് ആണ് ഇവരുടെ പ്രധാന പോരായ്മ .വാട്സൺ ,ഡുപ്ലസി ,റായിഡു എന്നിവർ മികച്ച കളി പുറത്തെടുക്കുമ്പോൾ  ധോണി , കേദാർ ജാദവ്, തുടങ്ങിയവർ തീർത്തും നിരാശപ്പെടുത്തുന്നു.ജഡേജ ,ബ്രാവോ സാം കുറാൻ എന്നിവർ  മികച്ച രീതിയിൽ കളിക്കുന്നുണ്ട് ഉണ്ട്.താക്കൂർ ,ചഹാർ എന്നിവരുടെ ബൗളിങ്ങും മികച്ചതാണ് . എല്ലാം കൊണ്ടും  മികച്ച ടീം ആണെങ്കിലും തോൽവിയാണ് ശരണം .ആരാധകരുടെ ആഗ്രഹത്തിന് ഒത്തവണ്ണം ഇത്തവണ ചെന്നൈയ്ക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല.തന്ത്രങ്ങളുടെ രാജാവായ ധോനിക്ക്  ഇത്തവണ വളരെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.  ഇനിയും തോൽവിയാണ് തുടരുന്നത് എങ്കിൽ ചെന്നൈ പട്ടികയുടെ അവസാന സ്ഥാനത്തേക്ക് തള്ളപ്പെടും.

*ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് 

 ഈ ടൂർണ്ണമെൻറിൽ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ച ആണ് ആണ് ബാംഗ്ലൂർ മുന്നേറുന്നത്.അഞ്ചു കളികളിൽനിന്ന് മൂന്നു ജയവും രണ്ട് തോൽവിയും ആയി അഞ്ചാം സ്ഥാനത്താണ് ആണ് ബാംഗ്ലൂർ.മലയാളിയായ ദേവദത്ത് പഠിക്കൽ, ആരോൺ ഫിഞ്ച് ,നായകനായ വിരാട് കോഹ്ലി ,എബിഡി എന്നിവർ മികച്ച രീതിയിൽ ആണ് കളിക്കുന്നത്.അതിലെല്ലാം ഉപരിയായി  ഇത്തവണ ബൗളിംഗ് നിരയും അതിശക്തമാണ് ആണ്.ചഹൽ,  സൈനി,  ഉമേഷ് യാദവ്, ഉടാന എന്നിവർ ഇവർ മികച്ച  ബൗളറാണ്. ഇതുവരെ കപ്പ് നേടാത്ത ഒരു ടീമാണ് ബാംഗ്ലൂർ .ഇത്തവണ എന്തുവിലകൊടുത്തും കപ്പു എടുക്കും എന്ന് ആണ്  നിലപാട്. 

*നേര്‍ക്കുനേര്‍ 


ഇരുപത്തി നാല്  കളികൾ നേർക്കുനേർ വന്നപ്പോൾ എട്ട് കളികളാണ് ബാംഗ്ലൂർ ജയിച്ചത് ബാക്കി പതിനഞ്ച്  കളികളും ചെന്നൈ ആണ് വിജയിച്ചത് ഒരു കളി ഫലമില്ലാതെ പോയി  ഇപ്പോൾ ഉള്ള ഫോമിൽ ചെന്നൈയ്ക്ക്  ജയിക്കുക എന്നത് അത് അപ്രാപ്യമായ ആയ കാര്യമാണ്. ബാറ്റിംഗിലും ബൗളിംഗിലും മികച്ച  ബാംഗ്ലൂർ ആണ് ചാൻസ് കൂടുതൽ. 

CSK vs RCB PICMENT Fantcay Team 

ഫാന്റസി  # 1: എം‌എസ് ധോണി, എ ബി ഡിവില്ലിയേഴ്സ്, ഫാഫ് ഡു പ്ലെസിസ്, ദേവ്ദത്ത് പാഡിക്കൽ, ആരോൺ ഫിഞ്ച്, അംബതി റായിഡു, സാം കുറാൻ, യു‌വേന്ദ്ര ചഹാൽ, നവദീപ് സൈനി, ഷാർദുൽ താക്കൂർ, ദീപക് ചഹാർ

 ക്യാപ്റ്റൻ: എ ബി ഡിവില്ലിയേഴ്സ്, വൈസ് ക്യാപ്റ്റൻ: ഫാഫ് ഡു പ്ലെസിസ്

 ഫാന്റസി # 2: ഷെയ്ൻ വാട്സൺ, എ ബി ഡിവില്ലിയേഴ്സ്, ഫാഫ് ഡു പ്ലെസിസ്, ശിവം ഡ്യൂബ്, ആരോൺ ഫിഞ്ച്, അംബതി റായുഡു, സാം കുറാൻ, യുശ്വേന്ദ്ര ചഹാൽ, നവദീപ് സൈനി, രവീന്ദ്ര ജഡേജ, ദീപക് ചഹാർ

 ക്യാപ്റ്റൻ: ഫാഫ് ഡു പ്ലെസിസ്, വൈസ് ക്യാപ്റ്റൻ: ആരോൺ ഫിഞ്ച്