STAY WITH US

അദ്യ പകുതിക്ക് ശേഷം അയൽക്കാരുടെ പോരാട്ടം! ചെന്നൈ 🆚 ഹൈദരാബാദ്

പതിമൂന്നാം സീസൺ ആദ്യ പകുതി കഴിഞ്ഞപ്പോൾ പ്രവചനാതീതമായ മത്സരങ്ങൾ ആണ് നടക്കുന്നത് .രണ്ടാമങ്കത്തിന് ആയി പുറപ്പെടുമ്പോൾ എല്ലാ ടീമുകൾക്കും ആദ്യ നാലിൽ എത്തിച്ചേരുക എന്ന ഒരു ലക്ഷ്യം മാത്രമേ ഉള്ളൂ.അയൽക്കാരായ ചെന്നൈയും ഹൈദരാബാദ്മാണ് ആണ് വീണ്ടും അങ്കം കുറിക്കുന്നത്.തോൽവിയുടെ പടുകുഴിയിൽ നിൽക്കുന്ന ചെന്നൈയും ശരാശരിയിൽ നിൽക്കുന്ന  ഹൈദരാബാദ് തമ്മിലുള്ള മത്സരം ഒരു പുതിയ തുടക്കമായിരിക്കും.



*പിച്ച് അവലോകനം

ഇരുപത്തി ഒന്‍പതാമത്തെ മത്സരം ദുബായിലാണ് നടക്കുന്നത്. മൂന്നു പിച്ചുകളും എല്ലാ ടീമുകൾക്കും ഒരുപോലെ പരിചിതമായിരുക്കുന്നു. ബാറ്റ്സ്മാന്മാരും ബൗളർമാരും ഒരുപോലെ പിന്താങ്ങുന്ന ഇന്ന് ഒരു പിച്ച്  ആയി മാറിയിരിക്കുന്നു ദുബായ്. എന്നിരുന്നാലും ബൗളിംഗ്‌ നിരക്ക് കുറച്ച് മികവ് കാണിക്കാൻ കഴിയും. മഞ്ഞ് വീഴാന്‍ സാധ്യത ഉള്ളതിനാല്‍ ടോസ് കിട്ടുന്ന ടീം ബാറ്റിംഗ് തിരഞ്ഞു എടുക്കും. 

*ചെന്നൈ സൂപ്പര്‍ കിംഗ്സ്



ഏഴു മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും അഞ്ച് തോല്‍വിയും ആയി എഴാം സ്ഥാനത്തു ആണ് മഞ്ഞ പട. ഈ സീസണില്‍ ആകെ പരാജയങ്ങള്‍ ആയിരുന്നു. എവിടെ ആണ് തെറ്റ് പറ്റുന്നത് എന്ന് അറിയാതെ ചെന്നൈ മുന്നോട് പോയി. ഫാഫ് ഡു പ്ലെസിസ്, അംബതി റായുഡു, ഷെയ്ൻ വാട്സൺ, രവീന്ദ്ര ജഡേജ, എന്നിവർ മാത്രം ആണ് കുറച്ച് എങ്കിലും കളിച്ചത്. ഡ്വെയ്ൻ ബ്രാവോ, സാം കുറാൻ, എന്നിവരിൽ നിന്ന് മികച്ച കളി പുറത്ത്‌ വന്നില്ല. ക്യാപ്റ്റന്‍ ധോണി ശരിക്കും പറഞ്ഞാല്‍ ഒരു ഉപയോഗം ഇല്ലാതെ ആയി പോയി. ബൗളിംഗ്‌ നിരയില്‍ ചഹാർ, താക്കൂര്‍ എന്നിവർ കൊള്ളാം.. ഇത്രയും കളി തോറ്റു എന്ന് കരുതി ആരും ചെന്നൈയെ എഴുതി തള്ളുന്നില. കാരണം 2010 ഇല്‍ തുടർച്ചയായി ഏഴു കളികൾ തോറ്റ.പിന്നെ അവര്‍ക്ക് വാശി ആയി. അവസാനം 2010 ഇല്‍ ചാമ്പ്യന്മാരായ ടീം ആയി മാറി. 

*സൺറൈസേഴ്സ് ഹൈദരാബാദ് 
 


ഏഴു കളികൾ നിന്ന് മൂന്ന് ജയവും നാല് തോല്‍വിയും ആയി അഞ്ചാം സ്ഥാനത്തു ആണ് ഹൈദരാബാദ്. ശരാശരി പ്രകടനം മാത്രം ആണ് ടീം എന്ന നിലയില്‍ ഉള്ളത്.. ഡേവിഡ് വാർണർ, ജോണി ബെയർ‌സ്റ്റോ, റാഷിദ് ഖാൻ എന്നിവർ ആണ് ഈ ടീമില്‍ ഉള്ള മികച്ച കളിക്കാർ.ഭുവനേശ്വർ കുമാർ പരിക്ക് മൂലം പോയത് തീര്‍ത്തും നഷ്ടം തന്നെ ആണ്. 
കെയ്ൻ വില്യംസൺ ഒരു മികച്ച കളി ഇത് വരെ പുറത്ത്‌ എടുത്തിട്ടില്ല. അദ്ദേഹത്തിന്റെ കളി കാണാനായി തന്നെ ആരാധകര്‍ കാത്തിരിക്കുക ആണ്. വിജയ് ശങ്കർ, മനീഷ് പാണ്ഡെ, അഭിഷേക് ശർമ, പ്രിയം ഗാർഗ്, അബ്ദുൾ സമദ് തുടങ്ങിയ ഇന്ത്യന്‍ യുവ ബാറ്റിംഗ് നിര ഇത് വരെ ഉത്തരവാദിത്തത്തില്‍ കളിച്ചിട്ടില്ല. ഖാലിദ് അഹമദ് എന്തായാലും റഷീദ് ഖാന് നല്ല പിന്തുണ കൊടുക്കാന്‍ നോക്കുന്നത് നല്ല കാര്യമാണ്. 

*നേര്‍ക്കുനേര്‍ 

ഈ സീസണിലെ അദ്യം ഏറ്റ് മുട്ടിയപ്പോൾ  ഹൈദരാബാദിന് ആയിരുന്നു ജയം. ആകെ നേര്‍ക്കുനേര്‍ വന്നത് പതിമൂന്ന് തവണ അതിൽ ഒന്‍പത് തവണ ചെന്നൈയും നാല് തവണ ഹൈദരാബാദ് ജയിച്ച്. കടലാസിൽ പുലികള്‍ ആണ്  ചെന്നൈ എങ്കിലും. മൈതാനത്ത് ഇപ്പോൾ പൂച്ചകൾ ആണ്. ധോണിയുടെ തന്ത്രം ജയിക്കുമോ അതോ വാര്‍ണറുടെ മികവ് ജയിക്കുമോ? 



 SRH vs CSK IPL PICMENT 11 

  ഫാന്റസി # 1: എം‌എസ് ധോണി, ഫാഫ് ഡു പ്ലെസിസ്, ഡേവിഡ് വാർണർ, അംബതി റായിഡു, കെയ്ൻ വില്യംസൺ, സാം കുറാൻ, വിജയ് ശങ്കർ, റാഷിദ് ഖാൻ, ദീപക് ചഹാർ, ഷാർദുൽ താക്കൂർ, ഖലീൽ അഹമ്മദ്

 ക്യാപ്റ്റൻ: ഫാഫ് ഡു പ്ലെസിസ്, വൈസ് ക്യാപ്റ്റൻ: ഡേവിഡ് വാർണർ

 ഫാന്റസി  # 2: എം‌എസ് ധോണി, ഫാഫ് ഡു പ്ലെസിസ്, ഡേവിഡ് വാർണർ, അംബതി റായിഡു, മനീഷ് പാണ്ഡെ, സാം കുറാൻ, വിജയ് ശങ്കർ, റാഷിദ് ഖാൻ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, ഖലീൽ അഹമ്മദ്

 ക്യാപ്റ്റൻ: ഡേവിഡ് വാർണർ, വൈസ് ക്യാപ്റ്റൻ: സാം കുറാൻ