STAY WITH US

രാജാക്കന്മാര്‍ കറുത്ത കുതിരകളെ കീഴടക്കി വരുമോ? കൊല്‍ക്കത്ത 🆚 പഞ്ചാബ്

"" ഒരു കളി ആകുമ്പോള്‍ അതിൽ ജയവും പരാജയവും ഉണ്ടാകും. അത് സ്വാഭാവികമാണ്. എന്നാൽ തങ്ങളുടെ ടീം കളിക്കുന്നില്ല, കോഴ ആണ് എന്ന് പറഞ്ഞ്‌ താരആരാധനയുടെ പേരില്‍ നടക്കുന്ന കോലാഹലം അനാവശ്യം ആണ്. ചെന്നൈ ടീം തോറ്റു എന്ന് പറഞ്ഞു ധോണിയുടെ ആറ് വയസ്സ് ഉള്ള മകള്‍ക്ക്  എതിരെ സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന അശ്ലീല / ആസ്യഭ വർഷത്തെ TEAM PICMENT  അപലപിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ഒരു നല്ല ആരാധകര്‍ക്ക് പറ്റിയത് അല്ല എന്ന് ഓര്‍ക്കുുക"".

പതിമൂന്നാം സീസണിന്റെ ഇരുപത്തി നാലാം കളിയില്‍ ശക്തർ എന്ന് വിചാരിച്ച എന്നാൽ ദുര്‍ബലമായ പഞ്ചാബും അട്ടിമറി വിജയം നേടിയ കൊല്‍ക്കത്തയും ആണ് നേര്‍ക്കുനേര്‍ വരുന്നത്. തുടർച്ചയായി നാല് പരാജയങ്ങള്‍ തീര്‍ച്ചയായും പഞ്ചാബിനെ തകര്‍ത്തു കാണും. കഴിഞ്ഞ കളിയില്‍ തോല്‍വി ഉറപ്പിച്ച കൊല്‍ക്കത്ത ചെന്നൈ കൊടുത്ത അവസരം മുതലാക്കി വിജയിക്കുക ആയിരുന്നു. ജയപരാജയങ്ങള്‍ മാറി മറയുന്ന ഇവിടെ എന്തും സംഭവിക്കും.
*പിച്ച് അവലോകനം

ഇരുപത്തി നാലാമത്തെ അങ്കം നടക്കുന്നത് അബുദാബി യുടെ മണ്ണില്‍ ആണ്. പൊതുവെ ബാറ്റിംഗ് നിരയെ അധികം പിന്‍ താങ്ങാന്‍ മടി ഉള്ള പിച്ച് ആണ് ഇത്.ബൗളിംഗ്‌ നിരക്ക് കുറച്ച് എന്തെങ്കിലും ചെയ്യാന്‍ കഴിയും ഈ പിച്ചില്‍. എല്ലാ ദിവസങ്ങളിലും കളി നടക്കുന്നത് കൊണ്ട് പിച്ചിന്റെ പൊതുവെ ഉള്ള ഒരു സ്വഭാവം തന്നെ മാറി മറയുന്ന കാഴ്ച ആണ് ഉള്ളത്. 

*കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 
അഞ്ച് കളികളില്‍ നിന്ന് മൂന്ന് ജയവും രണ്ട് തോല്‍വിയും ആയി നാലാം സ്ഥാനത്ത് ആണ് കൊല്‍ക്കത്ത. പുതുമ, വൈദഗ്ദ്ധ്യം, തന്ത്രങ്ങൾ എന്നിവയുടെ മികച്ച സംയോജനമായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഒടുവിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മുന്നേറാൻ സഹായിച്ചത്. സുനില്‍ നരേനെ
റൺ റേറ്റ് ഉയർത്താൻ മിഡിൽ ഓർഡറിൽ അയച്ചു എങ്കിലും ഈ നീക്കം ശരിക്കും ഫലം കണ്ടില്ല. എന്നിരുന്നാലും, ഷെയ്ൻ വാട്സന്റെ ഏറ്റവും പ്രധാനപ്പെട്ട വിക്കറ്റ് വീഴ്ത്തിയ സുനിൽ നരേൻ ബൗളിംഗ്‌ നിരയില്‍ മികച്ച് നിന്നു. അത് പോലെ തന്നെ ധോണി നരേനെ പേടിച്ച് നിന്ന്. നല്ല ഒരു ബൗളിംഗ്‌ നിര തന്നെ കൊല്‍ക്കത്തക്ക് ഉണ്ട് എന്നത് ഒരു വസ്തുതയാണ്. നൈറ്റ് റൈഡേഴ്സിന്റെ പ്രധാന ആശങ്കകളിലൊന്നാണ് അവരുടെ നായകന്റെ ഫോമും ബാറ്റിംഗ് സ്ഥാനവും. രാഹുല്‍ ത്രിപാഠി, ഗില്‍ തുടക്ക കൂട്ട് കെട്ട്  മികച്ചത് ആണ്. റാണ, മോര്‍ഗന്‍ എന്നിവർ ഫോമിലേക്ക് വന്നില്ല എന്നത് തല വേദനാ ആണ്. കഴിഞ്ഞ സീസണില്‍ എല്ലാരേയും വലിച്ച് കീറി ഒട്ടിച്ച റസ്സല്‍ ഇത് വരെ ഒരു നിഴലാട്ടം പോലും നടത്തിയില്ല. ആദ്യ ആറ് ഓവറില്‍ കുറച്ച് അധികം റൺ എടുത്താൽ നല്ല ഒരു റൺമല തന്നെ ഉണ്ടാക്കാം. ടൂർണമെന്റിലെ ഏറ്റവും പ്രവചനാതീതമായ ടീമുകളിലൊന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്.  അവർ കളിക്കുന്നത് കാണുന്നത് ചില സമയങ്ങളിൽ നിരാശാജനകമാകുമെങ്കിലും, അവരുടെ മുൻ മത്സരത്തിൽ കണ്ടതുപോലെ അവർക്ക് ഏറ്റവും മഹത്തായ ചില നിമിഷങ്ങൾ സൃഷ്ടിക്കാനും കഴിയും.

*പഞ്ചാബ് കിംഗ്സ് 11

ആറ് കളികളില്‍ നിന്ന് ഒരു ജയവും അഞ്ച് തോല്‍വിയും ആയി പട്ടികയില്‍ അവസാനം ആണ് പഞ്ചാബ്. കെ‌എൽ രാഹുൽ, മായങ്ക് അഗർവാൾ, നിക്കോളാസ് പൂരൻ എന്നിവരെ ഒഴികെ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ ബാറ്റ്സ്മാൻമാരാരും ടൂർണമെന്റിൽ ഇതുവരെ  കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തിട്ടില്ല. യൂണീവേഴ്സൽ ബോസ്സ് ഗെയിൽ പനിയും ഭക്ഷ്യ വിഷബാധയും ഏറ്റ് വിശ്രമത്തിൽ ആണ് 
പഞ്ചാബ് ഇപ്പോഴും അവരുടെ മികച്ച ബാറ്റിംഗ്‌ കോമ്പിനേഷനായി തിരയുന്നു. ബൗളിംഗ്‌ നിരയും മോശം ആണ്. കഴിഞ്ഞ കളിയില്‍ ഹൈദരാബാദ്‌ ആദ്യ പതിനഞ്ച് ഓവറില്‍ വിക്കറ്റ് പോകാതെ നൂറ്റി അറുപത് റൺ എടുത്തത് പഞ്ചാബ് ബൗളിംഗ്‌ നിരയുടെ കഴിവില്ലയ്മ ആണ്. ഇനിയും മോശം ഫോമിൽ കളിക്കുക ആണ് എങ്കിൽ പഞ്ചാബ് ഉടനെ തന്നെ അദ്യം പുറത്ത്‌ ആകുന്ന ടീം ആകും. കെ‌എൽ‌ രാഹുലിന്‌ ഇപ്പോൾ‌ ക്യാപ്റ്റൻ‌സിയുടെ സമ്മർദ്ദം അനുഭവപ്പെടുന്നതായി തോന്നുന്നു, ഇത്‌ അദ്ദേഹത്തിന്റെ ബാറ്റിംഗ് പ്രകടനത്തിൽ‌ പ്രതിഫലിക്കുന്നുണ്ട്. ഗ്ലെൻ മാക്സ്വെല്ലിന്റെ കാര്യം ആശങ്കയുണ്ടാക്കുന്നു. 

*നേര്‍ക്കുനേര്‍ 
ഇരുപത്തി അഞ്ചു തവണ നേര്‍ക്കുനേര്‍ വന്നപ്പോൾ എട്ട് തവണ ആണ് പഞ്ചാബ് ജയിച്ചത് പതിനേഴു വെട്ടം കൊല്‍ക്കത്ത ജയിച്ച്. ഈ കണക്കില്‍ നിന്ന് തന്നെ മനസില്‍ ആക്കം ആരാണ് കൊല്‍ക്കത്ത എന്ന്. ഇനിയും കളിച്ച് മുന്നേറാന്‍ പഞ്ചാബ് നോക്കണം ഇല്ല എങ്കിൽ വളരെ കഷ്ടം ആകും പഞ്ചാബിന്റെ അവസ്ഥ. 


KXIP vs KKR PICMENT FANTCY 11 ടീം

ടീം 1

 വിക്കറ്റ് കീപ്പർ: കെ എൽ രാഹുൽ, നിക്കോളാസ് പൂരൻ

 ബാറ്റ്സ്മാൻമാർ: നിതീഷ് റാണ, ഷുബ്മാൻ ഗിൽ, മായങ്ക് അഗർവാൾ (സി)

 ഓൾ‌റ റൌണ്ട്മാർ: സുനിൽ നരിൻ, ആൻഡ്രെ റസ്സൽ (വിസി)

 ബൗളർമാർ: മുഹമ്മദ് ഷാമി, ശിവം മാവി, വരുൺ ചക്രവർത്തി, അർഷദീപ് സിംഗ്

ടീം 2.

കെ എൽ രാഹുൽ, നിക്കോളാസ് പൂരൻ, മായങ്ക് അഗർവാൾ, ഷുബ്മാൻ ഗിൽ, നിതീഷ് റാണ, ആൻഡ്രെ റസ്സൽ, സുനിൽ നരൈൻ, മുഹമ്മദ് ഷാമി, ശിവം മാവി, വരുൺ ചക്രവർത്തി, അർഷദീപ് സിംഗ്

 ക്യാപ്റ്റൻ: കെ എൽ രാഹുൽ, വൈസ് ക്യാപ്റ്റൻ: ആൻഡ്രെ റസ്സൽ

ടീം 3

 കെ എൽ രാഹുൽ, മന്ദീപ് സിംഗ്, മായങ്ക് അഗർവാൾ, ഷുബ്മാൻ ഗിൽ, രാഹുൽ ത്രിപാഠി, ആൻഡ്രെ റസ്സൽ, സുനിൽ നരൈൻ, മുഹമ്മദ് ഷാമി, പാറ്റ് കമ്മിൻസ്, വരുൺ ചക്രവർത്തി, രവി ബിഷ്നോയി

 ക്യാപ്റ്റൻ: കെ എൽ രാഹുൽ, വൈസ് ക്യാപ്റ്റൻ: ഷുബ്മാൻ ഗിൽ