STAY WITH US

പോരാളികള്‍ റോയൽസിലേക്ക് പട നയിക്കുമോ? രാജസ്ഥാന്‍ 🆚 മുംബൈ

   ഫലങ്ങള്‍ മാറി മറയുന്ന, ബൗളിംഗ്‌ പിച്ചില്‍ പോലും ബാറ്റിംഗ് താണ്ഡവം നടക്കുന്ന പതിമൂന്നാം സീസണില്‍ രാജസ്ഥാനും മുംബൈയും ആണ് ഏറ്റു മുട്ടുന്നത്. വിജയ പരാജയങ്ങള്‍ മാറി മറയുന്ന ഈ കളികൾ മൈതാനത്ത് പോയി കാണാന്‍ കഴിയാത്തത് വല്യ നഷ്ടം തന്നെ ആണ്.



* പിച്ച് അവലോകനം


അബുദാബിയിലെ വല്യ മൈതാനത്ത് ആണ് ഇരുപതാമത്ത കളി തുടങ്ങുന്നത്. പിച്ച്കൾ എല്ലാം പ്രവചനാതീതമായ രീതിയില്‍ മാറി കഴിഞ്ഞു.പിച്ച് ബാറ്റ്സ്മാന്മാർക്ക് മികച്ചതായിരുന്നു. എന്നാൽ സ്പിൻ ബൗളർമാർ പലപ്പോഴും ഈ മൈതാനത്ത് ബാറ്റിംഗ് നിരയെ ബുദ്ധിമുട്ടിക്കുന്നു. സ്പിന്നർമാരെ കൂടാതെ ഇടത്തരം പേസർമാരും അബുദാബിയിൽ മികച്ച വിജയം നേടിയിട്ടുണ്ട്. അബുദാബിയിൽ നടക്കുന്ന ഐ‌പി‌എൽ 2020 ഗെയിമുകളിൽ മഴ തടസ്സപ്പെടാൻ സാധ്യതയില്ല.  താപനില 35 ഡിഗ്രി സെൽഷ്യസ് വരെ തുടരുമെന്നും ഈർപ്പം വളരെ ഉയർന്നതാണെന്നും കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

* മുംബൈ ഇന്ത്യന്‍സ്


ഈ സിസണിൽ അഞ്ച് കളികൾ പൂര്‍ത്തിയാക്കി ആറാമത്തെ കളിക്ക് ആയി ഇറങ്ങുമ്പോള്‍ മൂന്ന് ജയവും രണ്ട് തോല്‍വിയും ആയി ഒന്നാം സ്ഥാനത്ത് തുടരുകയാണ് മുംബൈ. ഒരാൾ തളര്‍ന്ന്‌ നിൽക്കുമ്പോൾ മറ്റൊരു പോരാളി വീറോടെ പൊരുതും അത് ആണ് മുംബൈ. ഓരോ കളിയിലും ആരാണ് മികച്ചത് എന്ന് പ്രവചനം നടത്താന്‍ കഴിയില്ല. നിലവിലെ മുംബൈ ഇന്ത്യൻസ് സ്ക്വാഡ് പരിചയസമ്പന്നരായ ധാരാളം കളിക്കാരുമായി
സന്തുലിതമായി കാണപ്പെടുന്നു. ടീമിന്റെ മുൻനിര റൺ സ്കോററാണ് നായകൻ, വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ ക്വിൻ‌ഷൻ ഡി കോക്കിൽ നിന്ന് മികച്ച പിന്തുണ അദ്ദേഹം കണ്ടെത്തും.  കെയ്‌റോൺ പൊള്ളാർഡിനൊപ്പം പാണ്ഡ്യ സഹോദരന്മാര്‍ കൂടി ചേര്‍ന്നപ്പോള്‍ ടീമിന്  ബാറ്റിംഗ്, ബൗളിംഗ്‌  നിരയില്‍ പേടിക്കണ്ട കാര്യം തന്നെ ഇല്ല. ബുംറ, ട്രെന്റ് ബോൾട്ട്, ജെയിംസ് പാറ്റിൻസൺ, രാഹുൽ ചഹാർ എന്നിവർ അടങ്ങുന്നതാണ് ബൗളിംഗ്‌ നിര. തീര്‍ത്തും അപകടം പിടിച്ച ബൗളിംഗ്‌ ടീം തന്നെ ആണ് മുംബൈക്ക്  ഉള്ളത്. മഹേള ജയവർധന എന്ന മനുഷ്യന്‍ കൊടുക്കുന്ന പിന്തുണ മാത്രം മതി മുംബൈക്ക്  ജയിക്കാന്‍. 

* രാജസ്ഥാന്‍ റോയൽസ് 


ഈ സിസണിൽ നാല് കളികൾ പൂര്‍ത്തിയാക്കി അഞ്ചാം മത്സരത്തിന് ഇറങ്ങുന്ന രാജസ്ഥാന്‍ രണ്ട് ജയവും രണ്ടു തോല്‍വിയും ആയി അഞ്ചാം സ്ഥാനത്തു ആണ് ആദ്യത്തെ രണ്ടു കളികൾ ജയിച്ച് എല്ലാവരും അല്‍ഭുതം കൊണ്ട് നോക്കിയ ടീം ആണ് ഇപ്പോൾ ആടപടലം തേഞ്ഞു ഒട്ടി നില്‍ക്കുന്നത്‌. സ്മിത്ത്, സഞ്ജു എന്നിവർ പോയാൽ പിന്നെ ആർക്കും ഒന്നും ചെയ്യാൻ പറ്റുന്നില്ല. മധ്യ നിര പൂര്‍ണമായും പരാജയം ആണ്. ജോസ് ബട്ട്ലർ ഇപ്പോഴും ഫോമിലേക്ക് വന്നില്ല. ഉത്തപ്പ ഇനി എന്ത് ചെയ്യാൻ ആണ് എന്ന് അദ്ദേഹത്തിന് പോലും അറിയില്ല. ഒരു കളിയില്‍ ആകാശത്തോളം ഉയർന്ന് പൊങ്ങിയ തീവാടിയ പിന്നെ പൊങ്ങിയില. പതിനാലു ദിവസത്തെ ക്വാറന്റീൻ കഴിഞ്ഞ് ബെൻ സ്ഠൊകസ് എത്തിയാല്‍ കളി കുറച്ച് കൂടി ആവേശമായി മാറും. ജോഫ്ര ആർചർ എന്തായാലും നല്ല രീതിയില്‍ പന്ത് എറിയുന്നത് വല്യ കാര്യം ആണ്. എന്തായാലും കാത്തിരുന്നു കാണാം എന്തൊക്കെ മാറ്റം വരുത്തി രാജസ്ഥാന്‍ ഇറങ്ങും എന്ന്. 

*പോരാളികള്‍ റോയൽസിലേക്ക്  പട നയിക്കുമോ? 


ഇരുപത്തി മൂന്നു കളികൾ രണ്ടു ടീമുകള്‍ തമ്മില്‍ കളിച്ചിട്ടുണ്ട്. അതിൽ പതിനൊന്ന് കളികൾ വീതം രണ്ട് ടീമും ജയിച്ച്പ്പോൾ ഒരു കളി ഫലമുണ്ടായില്ല. കണക്കുകള്‍ അനുസരിച്ച് ഒന്നും തീരുമാനിക്കാന്‍ കഴിയില്ല എന്നത് വ്യക്തമാണ്. സഞ്ജു, സ്മിത്ത് എന്നീ അപകടം പിടിച്ച രണ്ട് പേരെ പുറത്ത് ആക്കിയൽ തന്നെ മുംബൈ പകുതി കളി ജയിച്ചു എന്ന് പറയാം.  ആരാധകർ കൂടുതലും മുംബൈ അനുകൂലികള്‍ ആയത് കൊണ്ട് സോഷ്യൽ മീഡിയ വഴി നല്ല ഒരു ആരാധകരുടെ തള്ള് തന്നെ ധാരാളം ഉണ്ട്. Picment പ്രവചനം രാജസ്ഥാന്‍ ജയിക്കും എന്ന് ആണ്. 

PICMENT പ്ലേയിങ് -11: മുംബൈ ഇന്ത്യൻസ്
 
 രോഹിത് ശർമ (സി), ക്വിന്റൺ ഡി കോക്ക് (ഡബ്ല്യുകെ), ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, കീറോൺ പൊള്ളാർഡ്, ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, രാഹുൽ ചഹാർ, ജെയിംസ് പാറ്റിൻസൺ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുംറ.

PICMENT പ്ലേയിങ് -11:രാജസ്ഥാൻ റോയൽസ്

 ജോസ് ബട്‌ലർ (ഡബ്ല്യുകെ), സ്റ്റീവ് സ്മിത്ത് (സി), സഞ്ജു സാംസൺ, മഹിപാൽ ലോമോർ, രാഹുൽ തിവാട്ടിയ, റിയാൻ പരാഗ്, ടോം കുറാൻ, ജോഫ്ര ആർച്ചർ, അങ്കിത് രാജ്പൂത്ത്, ശ്രേയസ് ഗോപാൽ, ജയദേവ് ഉനദ്കട്ട്.


 MI vs RR IPL PICMENT 11 ടീം 
 
  ഫാന്റസി ടീം # 1: ക്വിന്റൺ ഡി കോക്ക്, ജോസ് ബട്‌ലർ, രോഹിത് ശർമ, സ്റ്റീവ് സ്മിത്ത്, സൂര്യകുമാർ യാദവ്, റിയാൻ പരാഗ്, കീറോൺ പൊള്ളാർഡ്, ജസ്പ്രീത് ബുംറ, രാഹുൽ ചഹാർ, ടോം കുറാൻ, ശ്രേയസ് ഗോപാൽ.

 ക്യാപ്റ്റൻ: ജോസ് ബട്‌ലർ, വൈസ് ക്യാപ്റ്റൻ: സൂര്യകുമാർ യാദവ്.

 ഫാന്റസി ടീം # 2: ക്വിന്റൺ ഡി കോക്ക്, ജോസ് ബട്‌ലർ, ഇഷാൻ കിഷൻ, സ്റ്റീവ് സ്മിത്ത്, സൂര്യകുമാർ യാദവ്, റിയാൻ പരാഗ്, ക്രുനാൽ പാണ്ഡ്യ, ജസ്പ്രീത് ബുംറ, രാഹുൽ ചഹാർ, ജോഫ്ര ആർച്ചർ, ശ്രേയസ് ഗോപാൽ.

 ക്യാപ്റ്റൻ: ജോസ് ബട്‌ലർ, വൈസ് ക്യാപ്റ്റൻ: ക്വിന്റൺ ഡി കോക്ക്.