Author : Sanu Babu ( Cricket Analyst)
പതിമൂന്നാം സീസണിന്റെ കളികൾ അതി ഗംഭീര തുടക്കം ആണ് നല്‍കിയത്. ആര്‍ ചാമ്പ്യന്മാർ ആകും എന്ന് ഒന്ന് പറയാന്‍ പോലും പറ്റാത്ത അവസ്ഥ. ചില വമ്പന്‍മാരുടെ വീഴ്ച ശരിക്കും ഞെട്ടിച്ച് കളഞ്ഞു. യുവാക്കളുടെ വാഴ്ച അല്‍ഭുതം ഉളവാക്കുന്നു. ആകെ ഉള്ള ഒരു പോരായ്മ എന്ന് പറയുന്നത് മൂന്ന് മൈതാനം ആണ് ഉള്ളത് എന്ന് ആണ്.കുറച്ച് കൂടി നല്ല മൈതാനം ഉണ്ടായിരുന്നു എങ്കിൽ പല കളിയുടെ ഗതിയും മാറ്റി മറിച്ചേനെ.
ദുബായ് പിച്ചില്‍ വൈകുന്നേരം ഇന്ത്യൻ സമയം എഴു മുപ്പതിന് ആണ് കളി തുടങ്ങുന്നത്.
പൊതുവേ ഷാർജ പിച്ച് മാത്രം ആണ് ബാറ്റിംഗ് നിരയെ സഹായിക്കുന്നത്. ദുബായ്, അബുദാബി പിച്ച് ശരാശരി പിച്ച് ആണ്. വേഗം കുറഞ്ഞ പിച്ചില്‍ അദ്യം ബാറ്റിംഗ് നല്ലത് ആയിരിക്കും. പൊതുവേ സ്പിൻ ബൗളര്‍മാര്‍ക്ക് നല്ലത് ആയിരിക്കും.മിഡിൽ ഓവറിൽ പിച്ചില്‍ നിന്ന് കുറച്ച് ടേൺ പുറത്തെടുക്കാൻ കഴിഞ്ഞ സ്പിന്നർമാരെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടതുണ്ട്. എന്നിരുന്നാലും പിച്ചില്‍ ദിവസം ചെല്ലും തോറും എന്തങ്കിലും മാറ്റം സംഭവിച്ചു കൊണ്ടിരിക്കും. കളി പുരോഗമിക്കുമ്പോൾ മഞ്ഞുവീഴ്ചയ്ക്ക് ഒരു പങ്കുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ മൊത്തം 160-170 ഇവിടെ മികച്ച സ്കോർ ആയിരിക്കണം.
* റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
നാല് കളിയില്‍ നിന്നും മൂന്ന് കളി ജയിച്ച് മൂന്നാം സ്ഥാനം നിലനിര്‍ത്തി കളിക്കുക ആണ് ബാംഗ്ലൂർ. അവസാനം നടന്ന കളിയില്‍ വിരാട് കോഹ്‌ലി കൂടി ഫോമിലേക്ക് വന്നത് വല്യ ആശ്വാസം ആണ്. എന്തായാലും ഈ പ്രാവിശ്യം ചാമ്പ്യന്മാരാകും എന്ന വാശിയില്‍ ആണ് ബാംഗ്ലൂർ.ആരോൺ ഫിഞ്ച്, ദേവ്ദത്ത് പാഡിക്കൽ, വിരാട് കോഹ്‌ലി, എ ബി ഡിവില്ലിയേഴ്‌സ്, എന്നിവർ ബാറ്റിംഗ് നിര നോക്കുമ്പോൾ നവദീപ് സൈനി, യുസ്‌വേന്ദ്ര ചഹാൽ എന്നിവർ ബൗളിംഗ് നിര നോക്കുന്നു, മൊയിൻ അലി എന്നൊരു മുതൽ ഇപ്പോഴും കളിക്കാന്‍ ആയി കാത്തിരിക്കുന്നു. ശിവം ഡ്യൂബ, ഉമേഷ് യാദവ്, ആദം സാംപ, വാഷിംഗ്ടൺ സുന്ദർ,എന്നിവർ കുറച്ച് കൂടി ഉത്തരവാദിത്വം കാണിക്കണം.. എന്തായാലും ഇപ്പോൾ ബാംഗ്ലൂർ ശരിക്കും ഒരു സുസ്ഥിരമായ ഒരു ടീം ആയി മാറി.
* ഡെല്‍ഹി ക്യാപിറ്റൽസ്
നാല് കളിയില്‍ നിന്നും മൂന്ന് കളി ജയിച്ച് രണ്ടാം സ്ഥാനം നിലനിര്‍ത്തി കളിക്കുക ആണ് ഡെല്‍ഹി. യുവാക്കളുടെ ഒരു മികച്ച നിര ആണ്. കഴിഞ്ഞ കളിയില്‍ കൊല്‍ക്കത്തക്ക് എതിരെ നടത്തിയ വെടികെട്ട് അടിപൊളി ആയിരുന്നു. എന്നാൽ തിരിച്ച് കൊല്‍ക്കത്ത പൊരുതി ആണ് വീണത് എന്ന് കൂടി ഓര്‍ക്കാം.
ശ്രേയസ് അയ്യർ, പൃഥ്വി ഷാ, എന്നിവർ മികച്ച ഫോമിലാണ്. ശിഖർ ധവാൻ, റിഷഭ് പന്ത് എന്നിവർ കൂടുതൽ ബാൾ കളിക്കാന്‍ ആയി എടുക്കുന്നു എന്നാൽ റൺസ് അത്ര എടുക്കുന്നില്ല, എന്നിരുന്നാലും ബാറ്റിംഗ് നിര ശക്തി ഉള്ളതാണ്. അജിങ്ക്യ രഹാനെക്ക് ഒരു അവസരം കൊടുക്കാൻ നോക്കണം. ഇഷാന്ത് ശർമ, അമിത് മിശ്ര,അശ്വിൻ, കഗിസോ റബാഡ, എന്നിവർ ബൗളിംഗ് നന്നായി നോക്കുമ്പോള്‍ മാർക്കസ് സ്റ്റോയിനിസ് എന്ന താരം മികച്ച പ്രകടനം നടത്തുന്നു. ഹെറ്റ്മിയർ കുറച്ച് കൂടി നല്ല പ്രകടനം നടത്താന്‍ നോക്കണം. ബാംഗ്ലൂർ പോലെ ഒരു ടീമിനെ ദുബായി പോലുള്ള പിച്ചില്‍ നേരിടുക കുറച്ച് കടുപ്പം ആണ്.
* തലസ്ഥാനം റോയൽസ് കീഴടക്കുമോ?
ഇത് വരെ ഇരുപത്തി മൂന്ന് തവണ നേര്‍ക്കുനേര്‍ വന്നിട്ട് ഉണ്ട് അതിൽ പതിനാല് തവണ ബാംഗ്ലൂർ ജയിച്ച് എട്ട് വെട്ടം ഡെല്‍ഹി ജയിച്ച്. ഒരു കളി ഉപേക്ഷിച്ചു. കഴിഞ്ഞ വര്‍ഷം ഐപിഎൽ നടന്നപ്പോള്‍ രണ്ട് പ്രവിശ്യവും ഡെല്‍ഹി ആണ് ജയിച്ചത്. ഇത്തവണ അത് നേരെ തിരിച്ച് ആകുമോ എന്ന് കാത്തിരിക്കാം. ബാംഗ്ലൂർ ആണ് ജയം എന്ന് Picment കരുതുന്നു.
* Picment പ്ലേയിംഗ് -11: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

ദേവ്ദത്ത് പാഡിക്കൽ, ആരോൺ ഫിഞ്ച്, വിരാട് കോഹ്‌ലി (സി), എ ബി ഡിവില്ലിയേഴ്സ് (ഡബ്ല്യുകെ), ഗുർകീരത് സിംഗ്, ശിവം ഡ്യൂബ്, ഇസുരു ഉദാന, വാഷിംഗ്ടൺ സുന്ദർ, യുശ്വേന്ദ്ര ചഹാൽ, ആദം സാംപ, നവദീപ് സൈനി.
* Picment പ്ലേയിംഗ് -11 ഡെല്‍ഹി ക്യാപിറ്റല്‍സ്
ശിഖർ ധവാൻ, പൃഥ്വി ഷാ, ശ്രേയസ് അയ്യർ (സി), റിഷഭ് പന്ത് (ഡബ്ല്യുകെ), ഷിമ്രോൺ ഹെറ്റ്മിയർ, മാർക്കസ് സ്റ്റോയിനിസ്, രവി അശ്വിൻ, അക്സർ പട്ടേൽ, അൻറിക് നോർത്ത്ജെ, ഹർഷൽ പട്ടേൽ, കഗിസോ റബാഡ.
RCB vs DC IPL Picment 11

ഫാന്റസി # 1: റിഷഭ് പന്ത്, ദേവ്ദത്ത് പാഡിക്കൽ, ശ്രേയസ് അയ്യർ, വിരാട് കോഹ്‌ലി, ശിഖർ ധവാൻ, മാർക്കസ് സ്റ്റോയിനിസ്, ശിവം ഡ്യൂബ്, കഗിസോ റബാഡ, യുശ്വേന്ദ്ര ചഹാൽ, അൻറിക് നോർത്ത്ജെ, നവദീപ് സൈനി.
ക്യാപ്റ്റൻ: ശിഖർ ധവാൻ, വൈസ് ക്യാപ്റ്റൻ: വിരാട് കോഹ്‌ലി.
ഫാന്റസി # 2: റിഷഭ് പന്ത്, ദേവ്ദത്ത് പാഡിക്കൽ, ശ്രേയസ് അയ്യർ, വിരാട് കോഹ്‌ലി, പൃഥ്വി ഷാ, മാർക്കസ് സ്റ്റോയിനിസ്, എ ബി ഡിവില്ലിയേഴ്സ്, കഗിസോ റബാഡ, യുശ്വേന്ദ്ര ചഹാൽ, അൻറിക് നോർത്ത്ജെ, നവദീപ് സൈനി.
ക്യാപ്റ്റൻ: വിരാട് കോഹ്‌ലി, വൈസ് ക്യാപ്റ്റൻ: കഗിസോ റബാഡ.