STAY WITH US

പച്ച പുല്ലിൽ മഞ്ഞ പൂക്കൾ വിടരുമോ? ചെന്നൈ 🆚 കൊല്‍ക്കത്ത

       പതിമൂന്നാം സീസണിന്റെ കളികൾ ദിവസം ചെല്ലും തോറും ആകാംക്ഷഭരിതം ആയിരിക്കുക ആണ്. ചെന്നൈയും കൊല്‍ക്കത്തയും തമ്മില്‍ ഉള്ള ഏറ്റ് മുട്ടൽ ആണ് ഇനി ഉള്ളത്. തുടര്‍ച്ചയായി തോല്‍വി വഴങ്ങിയ ശേഷം മിന്നുന്ന ജയം നേടി ചെന്നെ വിസിൽ അടിച്ചു വരുമ്പോൾ എങ്ങനെ കളിക്കണം എന്ന് ഒരു രൂപരേഖ പോലും ഇല്ലാതെ ആണ് കൊല്‍ക്കത്ത വരുന്നത്. രണ്ടു ടീമിന്റെ നായകന്‍മാര്‍ തന്നെ ആണ് ടീമുകളുടെ ഈ അവസ്ഥക്ക് കാരണം.


*പിച്ച് അവലോകനം


ഇരുപത്തി ഒന്നാമത്തെ കളി അബുദാബി പിച്ചില്‍ ആണ് നടക്കുന്നത്. പിച്ചില്‍ എന്താണ് നടക്കുന്നത് എന്ന് ഒരു പിടിയും കിട്ടാത്ത അവസ്ഥ ആണ് ഇപ്പോൾ ഉള്ളത്. പിച്ച് ബാറ്റ്സ്മാന്മാർക്ക് മികച്ചതായിരുന്നു. സ്റ്റേഡിയത്തിന്റെ പരന്ന പ്രതലം കാരണം ബാറ്റ്സ്മാൻമാർക്ക് സ്ട്രോക്കുകൾ സ്വതന്ത്രമായി കളിക്കാൻ പറ്റും. എന്നാൽ സ്പിൻ ബൗളർമാർ പലപ്പോഴും ഈ മൈതാനത്ത് ബാറ്റിംഗ് നിരയെ ബുദ്ധിമുട്ടിക്കുന്നു. സ്പിന്നർമാരെ കൂടാതെ ഇടത്തരം പേസർമാരും അബുദാബിയിൽ മികച്ച വിജയം നേടിയിട്ടുണ്ട്. അബുദാബിയിൽ നടക്കുന്ന ഐ‌പി‌എൽ 2020 ഗെയിമുകളിൽ മഴ തടസ്സപ്പെടാൻ സാധ്യതയില്ല.  താപനില 35 ഡിഗ്രി സെൽഷ്യസ് വരെ തുടരുമെന്നും ഈർപ്പം വളരെ ഉയർന്നതാണെന്നും കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

*ചെന്നൈ സൂപ്പർ കിംഗ്സ് 

ധോണി എന്ന ഒറ്റ ഒരാൾ മതിയായിരുന്നു ചെന്നൈ എന്താണ് എന്ന് അറിയാൻ. എന്നാൽ ഇന്ന്‌ കാര്യങ്ങൾ മാറി. അഞ്ച് കളികളില്‍  നിന്ന് രണ്ട് ജയവും മൂന്ന് തോല്‍വിയും ആയി നാല് പൊയ്ന്റ് നേടി അഞ്ചാം സ്ഥാനത്താണ് ചെന്നൈ. തുടർച്ചയായി മൂന്ന് കളികൾ തോറ്റ ശേഷം പത്ത്  വിക്കറ്റ് ജയത്തോടെ വീണ്ടും വമ്പന്‍ തിരിച്ച് വരവ് നടത്തി. ഇത് വരെ ഫോമിലേക്ക് വരാത്ത ഷെയ്ൻ വാട്സണ്‍ കഴിഞ്ഞ കളിയില്‍ തകർത്ത് ആടി. ഫാഫ് ഡു പ്ലെസിസ്, സാം കുറാൻ, രവീന്ദ്ര ജഡേജ, എന്നിവർ മികച്ച പ്രകടനം ആണ് നടത്തുന്നത്‌. പ്രായത്തിന്റെ അവശത ഉണ്ട് എന്ന് പറയുന്ന എം‌എസ് ധോണിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് നോക്കണം. മുരളി വിജയ്, കേദാർ ജാദവ്, എന്നിവർ മോശം പ്രകടനം ആണ് നടത്തുന്നത്‌. ഇനി അവർ കളിക്കാന്‍ സാധ്യത കുറവാണ്. ചഹാർ, പീയൂഷ് ചൗള,ലുങ്കി എൻ‌ജിഡി എന്നിവർ ബൗളിംഗ്‌ നിരയെ ശക്തം ആക്കുന്നു. 

*കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 

ഒരു ശക്തമായ തിരിച്ച് വരവ് ആണ് കൊല്‍ക്കത്ത പ്രതീക്ഷിക്കുന്നത്. നാല് കളികളില്‍ നിന്ന് രണ്ട് ജയവും രണ്ട് തോല്‍വിയും ആയി നാലാം സ്ഥാനത്തു ആണ് കൊല്‍ക്കത്ത. സി‌എസ്‌കെയെതിരായ മത്സരത്തിൽ കെ‌കെ‌ആർ കൂടുതൽ ശക്തമായി തിരിച്ചുവരാൻ ശ്രമിക്കും. കെ‌കെ‌ആർ ക്യാപ്റ്റൻ കാർത്തിക് കഴിഞ്ഞ എല്ലാ മത്സരത്തിലൂം മോശം തീരുമാനം ആണ് എടുത്തത്. ലോകകപ്പ് ജേതാവായ ക്യാപ്റ്റൻ ഇയോൺ മോർഗനെ  കൊല്‍ക്കത്തയുടെ നായകന്‍ ആക്കുന്നത് കുറച്ച് കൂടി നല്ലത് ആയിരിക്കും. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച രാഹുൽ ത്രിപാഠി തുടർന്നും നല്ല രീതിയില്‍ കളിക്കും എന്ന് പ്രതീക്ഷിക്കുന്നു. സുനിൽ നരേനെ ഇനി ആദ്യം ഇറക്കാനുള്ള ശ്രമം വേണ്ട. ഗില്‍ തരക്കേടില്ലാതെ കളിക്കുന്നത് കൊള്ളാം. ആൻഡ്രെ റസ്സൽ, റാണ എന്നിവർ നിരാശ നല്‍കുന്നു. വിക്കറ്റ് എടുക്കുന്നില്ല എങ്കിലും കുൽദീപ് യാദവ് മികച്ച രീതിയില്‍ പന്ത് എറിയുന്നു. ശിവം മാവി, പാറ്റ് കമ്മിൻസ്, കമലേഷ് നാഗർകോട്ടി എന്നിവർ കൂടീ ചേര്‍ന്നാല്‍ നല്ല ബൗളിംഗ്‌ നിര കൊല്‍ക്കത്തക്ക് ഉണ്ട്. 
*പച്ച പുല്ലിൽ മഞ്ഞ പൂക്കൾ വിടരുമോ?

 കുതിര പടയും മഞ്ഞ പടയും ഇത് വരെ നേര്‍ക്കു്കുനേര്‍ ഇരുപത്തി രണ്ടു കളികൾ കളിച്ച് അതിൽ പതിനാലു തവണ ചെന്നൈ ജയിച്ചു എട്ട് തവണ കൊല്‍ക്കത്തയും. കളിയെ എങ്ങനെ സമീപിക്കുക എന്നത് ആശ്രയിച്ച് ഇരിക്കും കൊല്‍ക്കത്തയുടെ ഭാവി. ഇനിയും ധോണിയെ തല താഴ്ത്തി കാണാന്‍ വയ്യാ. എന്നാലും Picmemt പറയുന്നത് കൊല്‍ക്കത്ത ജയിക്കും എന്ന് ആണ് 

 
*PICMENT പ്ലേയിങ് 11 കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 
 സുനിൽ നരൈൻ, ഷുബ്മാൻ ഗിൽ, നിതീഷ് റാണ, ദിനേശ് കാർത്തിക് (സി & ഡബ്ല്യു കെ), ഇയോൺ മോർഗൻ, ആൻഡ്രെ റസ്സൽ, രാഹുൽ ത്രിപാഠി, പാറ്റ് കമ്മിൻസ്, വരുൺ ചക്രവർത്തി, ശിവം മാവി, കമലേഷ് നാഗർകോട്ടി

 *PICMENT പ്ലേയിങ് 11 ചെന്നൈ സൂപ്പർ കിംഗ്സ്
 ഷെയ്ൻ വാട്സൺ, ഫാഫ് ഡു പ്ലെസിസ്, അംബതി റായുഡു, കേദാർ ജാദവ്, എം‌എസ് ധോണി (സി & ഡബ്ല്യു കെ), സാം കുറാൻ, രവീന്ദ്ര ജഡേജ, ഡ്വെയ്ൻ ബ്രാവോ, ദീപക് ചഹാർ, പീയൂഷ് ചൗള, ഷാർദുൽ താക്കൂർ

 

*കെ‌കെ‌ആർ vs സി‌എസ്‌കെ ഐ‌പി‌എൽ PICMENT 11 
  
 ഫാന്റസി  ടീം # 1: ദിനേശ് കാർത്തിക്, ഫാഫ് ഡു പ്ലെസിസ്, അംബതി റായിഡു, നിതീഷ് റാണ, ഷുബ്മാൻ ഗിൽ, ആൻഡ്രെ റസ്സൽ, സാം കുറാൻ, ദീപക് ചഹാർ, പീയൂഷ് ച w ള, പാറ്റ് കമ്മിൻസ്, വരുൺ ചക്രവർത്തി

ക്യാപ്റ്റൻ: ആൻഡ്രെ റസ്സൽ, വൈസ് ക്യാപ്റ്റൻ: അംബതി റായുഡു

ഫാന്റസി ടീം # 2: എം‌എസ് ധോണി, ഫാഫ് ഡു പ്ലെസിസ്, അംബതി റായുഡു, നിതീഷ് റാണ, ഷുബ്മാൻ ഗിൽ, ആൻഡ്രെ റസ്സൽ, ഡ്വെയ്ൻ ബ്രാവോ, ദീപക് ചഹാർ, പീയൂഷ് ചൗള, പാറ്റ് കമ്മിൻസ്, ശിവം മാവി

ക്യാപ്റ്റൻ: ഫാഫ് ഡു പ്ലെസിസ്, വൈസ് ക്യാപ്റ്റൻ: ആൻഡ്രെ റസ്സൽ