പതിമൂന്നാം സീസണിന്റെ കളികൾ പത്തര മറ്റോടെ തിളങ്ങി നില്‍ക്കുന്ന ഒരു സമയം ആണ് ഇപ്പോൾ. പല വമ്പന്‍മാരും കടപുഴകി നില്‍ക്കുന്നു. ചില കുഞ്ഞാടുകള്‍ തല്ലി തകര്‍ത്തു മുന്നേറുമ്പോള്‍ ആരാകും അവസാനം കപ്പില്‍ മുത്തം ഇടുക എന്ന് പറയാൻ പറ്റാത്ത അവസ്ഥ ആണ്. സ്ഥിരതയുള്ള ടീം ആയ ഡെല്‍ഹിയും എന്ത് പറ്റി എന്ന് അറിയാതെ കളിക്കുന്ന രാജസ്ഥാനും ആണ് ഇനി ഏറ്റ് മുട്ടൽ തുടങ്ങാൻ പോകുന്നത്.
*പിച്ച് അവലോകനം
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം ബൗളർമാരുടെ ഒരു ശ്മശാനമാണ്, ഐപിഎൽ 2020 ലെ ശരാശരി ഫസ്റ്റ് ഇന്നിംഗ്സ് സ്കോർ 219 ആണ്. പേസർമാർക്ക് തുടക്കത്തിൽ തന്നെ ചില സ്വിംഗ് ഓഫറുകൾ ഉണ്ടെങ്കിലും, ചെറിയ മൈതാനം ആയതിനാല്‍ ബാറ്റ്സ്മാൻമാരുടെ അറാട്ട് ആയിരിക്കും. മൽസരത്തിന്റെ അവസാന പകുതിയിൽ മഞ്ഞു വീഴാൻ സാധ്യതയുണ്ട്.എന്തായാലും ഇരുപത്തി മൂന്നാമത്തെ കളി ഒരു ഒന്ന് ഒന്നര കളി ആയിരിക്കും.
*ഡെല്‍ഹി ക്യാപിറ്റല്‍സ്
അഞ്ച് കളികളില്‍ നിന്ന് നാലു ജയവും ഒരു തോല്‍വിയും ഏറ്റ് വാങ്ങി രണ്ടാം സ്ഥാനത്ത് ആണ് ഡെല്‍ഹി. ഈ വര്‍ഷത്തെ മികച്ച ടീം ആണ് ഡെല്‍ഹി. എല്ലാരും ഒരു പോലെ പ്രോത്സാഹനം കൊടുക്കുന്ന ടീം. അയ്യര്‍ എന്ന മികച്ച നായകന്‍ ആണ് അവരുടെ വിജയം. പൃഥ്വി ഷാ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, എന്നിവർ മികച്ച രീതിയില്‍ കളിക്കുമ്പോഴും ഷിമ്രോൺ ഹെറ്റ്മിയർ ഫോമിലേക്ക് എത്തിയിട്ടില്ല. മാർക്കസ് സ്റ്റോയിനിസ് ബാറ്റിംഗ്, ബൗളിംഗ് എന്നീ രണ്ട് വകുപ്പും നോക്കുന്നു. അജിങ്ക്യ രഹാനെക്ക് ഒരു അവസരം കൊടുക്കാൻ നോക്കണം. ബൗളിംഗ് നിര അതി ശക്തമായ ഒന്ന് ആണ്. ഇഷാന്ത് ശർമ്മ, അമിത് മിശ്ര, അൻറിക് നോർത്ത്ജെ, കഗിസോ റബാഡ, അശ്വിൻ എല്ലാരും ഒന്നിന് ഒന്ന് മികച്ചത് ആണ്. മികച്ച യുവാക്കള്‍ ഉള്ള ഈ ടീം ഇത്തവണ പലതും കാണിക്കും.
Best sellling
1.
A Man Called Ove: The life-affirming bestseller that will brighten your day
BUY this book now
2.*രാജസ്ഥാന്‍ റോയല്‍സ്
മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജനത്തേക്കാൾ ഭയാനകമായിരുനു. ഇവിടെ സിംഹം രാജസ്ഥാന്‍ ആണ്. ജയിച്ച് തുടങ്ങിയ രാജസ്ഥാന്‍ ഇപ്പോൾ അഞ്ച് കളികളില്‍ നിന്ന് രണ്ട് ജയവും മൂന്ന് തോല്‍വിയും ആയി എഴാം സ്ഥാനത്തു ആണ്. ഇനി ഒരു തോല്‍വി അവര്‍ക്ക് താങ്ങാന്‍ കഴിയില്ല. അടുപ്പിച്ച് മൂന്ന് കളി തോറ്റത് ടീമിന്റെ ആത്മവിശ്വാസം തകര്‍ത്തു കാണും. ആദ്യ രണ്ടു ജയം സ്വന്തമാക്കിയ ഷാർജയില്‍ ആണ് റോയൽസ് തിരിച്ച് എത്തുന്നത്. രണ്ട് വിലപ്പെട്ട പോയിന്റുകൾ നേടുന്നതിനായി എന്തായാലും രാജസ്ഥാന്‍ ശ്രമിക്കും. ബെൻ സ്റ്റോക്ക് തിരിച്ച് എത്തും എന്ന് പ്രതീക്ഷിക്കുന്നു. സഞ്ജു, സ്മിത്ത് എന്നിവർ പെട്ടന്ന് ഫോമ് ഇല്ലാതെ ആയത് പോലെ. ജോസ് ബട്‌ലർ കഴിഞ്ഞ കളിയില്‍ മികച്ച കളി പുറത്ത് എടുത്ത്. ജോഫ്ര ആർച്ചർ തന്നെ ആകും ബൗളിംഗ് നിയന്ത്രണം നോക്കുന്നത്.*നേര്‍ക്കുനേര്‍
ഇരുപതു കളികൾ നേര്‍ക്കുനേര്‍ ഉള്ള ഏറ്റുമുട്ടലില്‍ ഒന്‍പത് എണ്ണം ഡെല്‍ഹി ജയിച്ച് പതിനൊന്ന് കളികൾ രാജസ്ഥാന്‍ ജയിച്ച്. ബുദ്ധി ഡെല്‍ഹി ജയിക്കും എന്ന് പറയുമ്പോൾ മനസ്സ് രാജസ്ഥാന്‍ ജയിക്കാന്‍ ആഗ്രഹിക്കുന്നു. പ്രവചന സിംഹം PICMENT പറയുന്നത് രാജസ്ഥാന്‍ ജയിക്കും എന്ന് ആണ്.
PICMENT 11 രാജസ്ഥാൻ റോയൽസ്
ജോസ് ബട്‌ലർ (ഡബ്ല്യുകെ), യശസ്വി ജയ്‌സ്വാൾ, സ്റ്റീവ് സ്മിത്ത് (സി), സഞ്ജു സാംസൺ, മഹിപാൽ ലോമർ, രാഹുൽ തിവാട്ടിയ, ഡേവിഡ് മില്ലർ / ടോം കുറാൻ, ജോഫ്ര ആർച്ചർ, ശ്രേയസ് ഗോപാൽ, കാർത്തിക് ത്യാഗി, അങ്കിത് രാജ്പൂട്ട്
PICMENT 11 ഡെല്‍ഹി ക്യാപിറ്റല്‍സ്
ശിഖർ ധവാൻ, പൃഥ്വി ഷാ, ശ്രേയസ് അയ്യർ (സി), റിഷഭ് പന്ത് (ഡബ്ല്യുകെ), ഷിമ്രോൺ ഹെറ്റ്മിയർ, മാർക്കസ് സ്റ്റോയിനിസ്, രവി അശ്വിൻ, ഹർഷൽ പട്ടേൽ, അക്സർ പട്ടേൽ, കഗിസോ റബാഡ, അൻറിക് നോർത്ത്ജെ
RR vs DC IPL PICMENT 11
ഫാന്റസി ടീം # 1: റിഷഭ് പന്ത്, ജോസ് ബട്‌ലർ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, ഷിമ്രോൺ ഹെറ്റ്മിയർ, സ്റ്റീവ് സ്മിത്ത്, രാഹുൽ തിവതിയ, കഗിസോ റബാഡ, അൻറിക് നോർട്ട്ജെ, ജോഫ്ര ആർച്ചർ, കാർത്തിക് ത്യാഗി
ക്യാപ്റ്റൻ: ശിഖർ ധവാൻ, വൈസ് ക്യാപ്റ്റൻ: ജോസ് ബട്‌ലർ
ഫാന്റസി ടീം # 2: റിഷഭ് പന്ത്, ജോസ് ബട്‌ലർ, പൃഥ്വി ഷാ, സഞ്ജു സാംസൺ, ഷിമ്രോൺ ഹെറ്റ്മിയർ, സ്റ്റീവ് സ്മിത്ത്, മാർക്കസ് സ്റ്റോയിനിസ്, കഗിസോ റബാഡ, അൻറിക് നോർത്ത്ജെ, ജോഫ്ര ആർച്ചർ, ശ്രേയസ് ഗോപാൽ
ക്യാപ്റ്റൻ: ജോസ് ബട്‌ലർ, വൈസ് ക്യാപ്റ്റൻ: റിഷഭ് പന്ത്