അതി സംഭവ ബാഹുലമായ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ തുടർച്ചയായ മൂന്നു തോൽവികൾ ഏറ്റുവാങ്ങിയ ചെന്നൈയും കളിച്ച നാല് കളികളിൽ മൂന്നും തോറ്റ പഞ്ചാബും തമ്മിലുള്ള പോരാട്ടം. പോയിന്റ് പട്ടികയിൽ അവസാനക്കാരായ ഇരു ടീമുകൾക്കും ഒരു തിരിച്ചു വരവ് അനിവാര്യമാണ്. ദുബായിയിൽ നടക്കുന്ന മത്സരത്തിൽ രണ്ടു ടീമുകളും ജയത്തിൽ കൂടുതലൊന്നും സ്വപ്നം കാണുന്നില്ല. ആരാകും ഫീനിക്സ് പക്ഷി എന്നറിയാൻ മത്സരഫലം വരുന്നതുവരെ കാത്തിരിക്കുക.
*കിങ്‌സ് 11 പഞ്ചാബ്
ഇതുവരെ മികച്ച പ്രകടനം പുറത്തെടുത്ത ഓപ്പണേഴ്‌സ് കെ എൽ രാഹുലും അഗർവാളും മികച്ച തുടക്കം തരുമെന്ന് തന്നെ പ്രതീക്ഷിക്കാം. നിക്കൊളാസ് പൂരന് കഴിഞ്ഞ കഴിഞ്ഞ മുംബൈക്കെതിരായ പ്രകടനം തുടർന്നാൽ മികച്ച സ്കോർ നേടാൻ കഴിഞ്ഞേക്കും. സ്റ്റാർ ബൗളേഴ്‌സിലുള്ള അധിക ആത്മവിശ്വാസം പഞ്ചാബിനെ മുൻ കളികളിൽ ബാധിച്ചിട്ടുണ്ട്.
* ചെന്നൈ സൂപ്പർ കിങ്‌സ്
ധോണിക്കു കളി ജയിപ്പിക്കാനാകുന്നില്ല, വലിയ തകർപ്പൻ അടികൾ പുറത്തെടുക്കേണ്ടതുണ്ട്. കൂടാതെ ഈ സീസണിൽ ദയനീയ പ്രകടനമാണ് വാട്സൺ നടത്തുന്നത്. കേദാർ ജാദവും മോശം ഫോമിലാണ്. ബാറ്റിങ്ങിൽ ഡുപ്ളെസിൽ ആണ് പ്രതീക്ഷ.
ഫാന്റസി ടീം
കെ എൽ രാഹുൽ, സാം കുർആൻ , ജഡേജ, നിക്കൊളാസ് പൂരന്,
മായങ്ക് അഗർവാൾ, ഡുപ്ലെസിസ്, അമ്പാട്ടി റായിഡു, പിയുഷ് ചൗള, കോട്ടറിൽ , മുഹമ്മദ് ഷാമി, ദീപക് ചാഹർ ,