ഭോപ്പാല്‍ വാതക ദുരന്തം മൂലം അസ്തിത്വം നഷ്ടപ്പെട്ട ആയിരക്കണക്കിന് മനുഷ്യരെ ബഹുമാനിക്കുന്നതിനും അനുസ്മരിക്കുന്നതിനുമായി എല്ലാ വർഷവും ഡിസംബർ 2 ന് ദേശീയ മലിനീകരണ നിയന്ത്രണ ദിനം ഇന്ത്യയിൽ ആഘോഷിക്കുന്നു.
ദേശീയ മലിനീകരണ നിയന്ത്രണ ദിനത്തിന്റെ ലക്ഷ്യങ്ങൾ
ദേശീയ മലിനീകരണ നിയന്ത്രണ ദിനത്തിന്റെ അടിസ്ഥാനപരമായി കുറെ ലക്ഷ്യങ്ങള്‍ ഉണ്ട് . വർദ്ധിച്ചുവരുന്ന വായു മലിനീകരണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വ്യാവസായിക ദുരന്തങ്ങളെ എങ്ങനെ നിയന്ത്രിക്കാമെന്നും കൈകാര്യം ചെയ്യാമെന്നും ജനങ്ങളെ ബോധവത്കരിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. മനുഷ്യന്റെ അശ്രദ്ധയുടെ ഫലമായുണ്ടാകുന്ന മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും വ്യാവസായിക മലിനീകരണം തടയുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും എല്ലാവരേയും ബോധവാന്മാരാക്കുന്നതിനാണ് ദേശീയ മലിനീകരണ നിയന്ത്രണ ദിനം ആഘോഷിക്കുന്നത്.
ഭോപ്പാൽ വാതക ദുരന്തം
1984 ഡിസംബർ 2 അർദ്ധരാത്രിയിൽ ആയിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച ഭോപ്പാൽ വാതക ദുരന്തത്തിന്റെ 36-ാം വാർഷികമാണ് ഇന്ന്. ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായി കണക്കാക്കപ്പെടുന്ന ഭോപ്പാൽ വാതക ദുരന്തം സംഭവിച്ചത് ഉയർന്ന വിഷാംശം ഉള്ള മെഥൈൽ ഐസോസയനേറ്റ് (എംഐസി) വാതകം മൂലമാണ്. ഈ ദുരന്തത്തിൽ 2,259 പേർ മരിച്ചു.
ദേശീയ മലിനീകരണ നിയന്ത്രണ ദിനത്തിന്റെ പ്രാധാന്യം
നാഷണൽ ഹെൽത്ത് പോർട്ടൽ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ഓരോ വർഷവും ആഗോളതലത്തിൽ 7 ദശലക്ഷം ആളുകൾ വായു മലിനീകരണം മൂലം മരിക്കുന്നു. ആഗോളതലത്തിൽ പത്തിൽ ഒമ്പത് പേർക്ക് സുരക്ഷിതമായ വായു ലഭിക്കാത്ത അവസ്ഥ വളരെ മോശമാണെന്നും അതിൽ പറയുന്നു. വായുവിൽ അടങ്ങിയിരിക്കുന്ന മലിനീകരണം ശരീരത്തിൽ അടങ്ങിയിരിക്കുന്ന എല്ലാ സംരക്ഷണ വലയം ഭേദിച്ച് ശ്വാസകോശം, തലച്ചോറ്, ഹൃദയം എന്നിവയ്ക്ക് നാശമുണ്ടാക്കുകയും ചെയ്യും.വായു മലിനീകരണമാണ് ഓസോൺ പാളിയുടെ നാശത്തിന് കാരണം.
ഈ യുദ്ധം നമ്മൾ എങ്ങനെ ജയിക്കും
ഒരു ചെറിയ വൈറസ് മൂലം ലോകം വിറങ്ങലിച്ച് ഒരു കോണില്‍ ചുരുങ്ങിയ സമയം പ്രകൃതി സ്വയം വൃത്തി ആകുക ആയിരുന്നു. പ്രകൃതിയുടെ മക്കള്‍ ആയ നമ്മൾ അതിനെ നശിപ്പിച്ചു നടന്നപ്പോള്‍ ചെറിയ ശിക്ഷ തന്ന് നമ്മളില്‍ ഒരു അവബോധം ഉണ്ടാക്കുക ആണ് ഭൂമി ചെയതത്. കഴിഞ്ഞ ആറു മാസത്തിൽ മലിനീകരണം കുറവായിരുന്നു. മഴയും തണുപ്പും ചുടും എല്ലാം അതിന്റേതായ സമയം വന്ന്. എന്നാൽ വീണ്ടും മനുഷ്യര്‍ പുറത്ത് ഇറങ്ങിയപ്പോൾ മലിനീകരണം വീണ്ടും കൂടി.
നമ്മൾ മാറി ചിന്തിക്കാന്‍ തുടങ്ങണം.
PICMENT നിങ്ങളുടെ കൂടെ
ഇതിൽ ഞങ്ങളുടെ പങ്ക് എന്ത്? നമ്മള്‍ ഓരോരുത്തരും സ്വയം അവബോധം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് ആണ് ഏറ്റവും നല്ലത്. " SAY NO TO POLLUTION" ഇത് ആകണം നമ്മുടെ ഉണ്ടാക്കാൻ ശ്രമിക്കുന്നത്.
ഓരോ ആശുപത്രികളില്‍ ജീവ വായു എത്ര കൊടുത്തിട്ടും ശ്വാസം കിട്ടാതെ പിടയുന്ന ജീവനുകൾ ഉണ്ട്. സ്വയം മാസ്ക് മാറ്റി ശ്വസിക്കാൻ ശ്രമിക്കുന്ന രോഗികള്‍ ഉണ്ട്. എന്നാൽ അവരെ കൊണ്ട് അത് ആകില്ല എന്ന് മനസില്‍ ആകുന്ന നിമിഷം കണ്ണുകൾ തള്ളി സ്വയം ശപിച്ചു മരണത്തിലേക്ക് മടങ്ങി പോകുന്ന ജീവിതങ്ങള്‍ ഉണ്ട്. ഇതിൽ നിന്ന് എല്ലാം ഒരു മോചനം ആണ് വേണ്ടത്..
* " SAY NO TO POLLUTION " ഈ ഒരു ചിന്തയുമായി ബന്ധപ്പെട്ട ഞങ്ങളുമായി
പങ്ക് വെക്കു. നിങ്ങളുടെ ആശയം ലോകം അറിയട്ടെ. നിങ്ങളുടെ കണ്ണില്‍ പതിയുന്ന കാഴ്‌ചകള്‍ ഒപ്പിയെടുത്തു ഞങ്ങള്‍ക്ക് അയക്കൂ ലോകം കാണട്ടെ.
മാറണം നമ്മള്‍ ഓരോരുത്തരും.