STAY WITH US

ഒരു റോയൽ ഏറ്റുമുട്ടലില്‍ ആരാവും ജയിക്കുക? രാജസ്ഥാന്‍ 🆚 ബാംഗ്ലൂര്‍

      പതിമൂന്നാം സീസണില്‍ ഇതുവരെ പതിനാലു കളികൾ നടന്ന് കഴിഞ്ഞ്‌. പതിനഞ്ചമത്ത മത്സരത്തില്‍ ഇറങ്ങുന്നത് രാജസ്ഥാന്‍ റോയൽസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ആണ്. എല്ലാ ടീമുകളും ഓരോ രീതിയില്‍ ആണ് ഇത്തവണ കളിക്കുന്നത്. പൊതുവേ ഇന്ത്യന്‍ പിച്ചില്‍ ബാറ്റിംഗ് നിരക്ക് മുന്‍തൂക്കം എങ്കിൽ യുഎഇയിലുടനീളമുള്ള പിച്ചുകളിൽ ബൗളിംഗ്‌ നിരക്കും പ്രാധാന്യം ഉണ്ട്. അബുദാബി, ദുബായ് ഷാർജ എന്ന മൂന്ന് പിച്ച് ആണ് ഉള്ളത് അത് മൂന്നിനും പല സ്വഭാവം ആണ്. എന്തായാലും എല്ലാ ടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നു.

*പിച്ച് അവലോകനം


   അബുദാബിയില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം മൂന്ന് മുപ്പതിന് ആണ് കളി തുടങ്ങുന്നത്.  വേഗം കുറഞ്ഞ പിച്ചില്‍ അദ്യം ബാറ്റിംഗ് ചെയ്യുന്നവർക്ക് ആയിരിക്കും മുന്‍തൂക്കം 140 - 160 റൺസ് എന്നത് മികച്ച ഒരു ടോട്ടൽ ആയിരിക്കും. പിന്നെ എന്ത് മാജിക് ഒളിപ്പിച്ച് വെച്ച പിച്ച് ആണ് എങ്കിലും ഒരു ബാറ്റ്സ്മാൻ അല്ല എങ്കിൽ ഒരു ബൗളർ വിചാരിച്ചാൽ കളി എങ്ങോട്ട് വേണം എങ്കിലും മാറും. 

* രാജസ്ഥാന്‍ റോയല്‍സ് 


 ഈ സിസണിൽ മൂന്ന് കളി പൂര്‍ത്തിയാക്കി നാലാമത്തെ കളിക്ക് ആയി വരികയാണ് രാജസ്ഥാന്‍. 2 ജയവും 1 തോല്‍വിയും ആയി അഞ്ചാം സ്ഥാനത്ത് ആണ് ഇപ്പോൾ ഉള്ളത്. ഷാർജയിലെ പിച്ചില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ദുബായിയില്‍ വന്നപ്പോൾ ടോസ് സ്വന്തം ആക്കി എങ്കിലും മികച്ച കളി പുറത്ത്‌ എടുക്കാൻ പറ്റിയില്ല. പേരു കേട്ട എല്ലാരും കൊല്‍ക്കത്തയുടെ മുന്നില്‍ തകർന്ന് വീണു. ഇതിൽ നിന്ന് പാഠം പഠിച്ച് ആകും ബാംഗ്ലൂർ എതിരെ ഇറങ്ങുന്നത്. ഓപ്പണർമാർക്കും സാംസണിനും നല്ല പ്രകടനം നടത്താൻ കഴിയുന്നില്ലെങ്കിൽ അവിടെ തീരുക ആണ് അവരുടെ ബാറ്റിംഗ് നിര. തിവാട്ടിയ ഒരു കളി കളിച്ച് എല്ലാരുടെയും മനസില്‍ കേറി എങ്കിലും കുറച്ച് കൂടി ഉത്തരവാദിത്വം കാണിക്കണം. പഴയ വീര്യത്തോടെ ക്ലാസിക്കൽ  ഉത്തപ്പയെ കാണുവാൻ ആഗ്രഹിക്കുന്നു. 
ക്രീസിൽ നിന്ന് ഇറങ്ങിയുള്ള പഴയ നടന്ന് ഉള്ള അടി. ഉഫ് .രോമാഞ്ചം. പക്ഷേ എന്ത് കൊണ്ട് ആണ് എന്ന് അറിയില്ല അദേഹത്തിന് ഇപ്പോൾ നല്ല കളി പുറത്ത്‌ ഇറക്കാൻ പറ്റുന്നില്ല. ബൗളിംഗ്‌ നിരയില്‍ ജോഫ്ര ആർച്ചർ, ടോം കുറാൻ, ജയദേവ് ഉനദ്കട്ട് എന്നിവർ മോശം അല്ലാത്ത രീതിയില്‍ പന്ത് എറിയുന്നത് ആശ്വാസം പകരുന്ന ഒരു കാര്യമാണ്. എന്തായാലും ഇനിയും ഒരു തോല്‍വി ഏറ്റുവാങ്ങി പോകാന്‍ രാജസ്ഥാന് കഴിയില്ല. അവർ വിജയത്തിന് ആയി പോരാടും.
 

*റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 



നവദീപ് സൈനിയുടെ തകർപ്പൻ ഓവറിനെത്തുടർന്ന് മുംബൈ ഇന്ത്യൻസിനെ സൂപ്പർ ഓവറിൽ ജയിച്ച മത്സരത്തിൽ നിന്ന് ആർ‌സി‌ബി വരുന്നത്.  ഒട്ടും പ്രതീക്ഷിക്കാത്ത വിജയം നേടി ആണ് ബാംഗ്ലൂർ നില്‍ക്കുന്നത്. മൂന്ന്‌ കളിയില്‍ നിന്ന് രണ്ട് ജയവും ഒരു തോല്‍വിയും കരസ്ഥമാക്കി ആറാം സ്ഥാനത്തു ആണ് ഇപ്പോൾ ബാംഗ്ലൂര്‍.പഞ്ചാബ് എതിരെ മോശമായ ഒരു തോല്‍വി ഉണ്ട് എങ്കിലും കരുത്തർ ആണ് ബാംഗ്ലൂർ. ആർ‌സി‌ബിയുടെ ദേവദത്ത്  പാഡിക്കൽ‌ ഗംഭീരമായ ഫോമിലാണ്.ഏത് സാഹചര്യത്തിലും ടീമിനു അദ്ദേഹത്തെ ആശ്രയിക്കാൻ‌ കഴിയുമെന്ന് ഉറപ്പാണ് . ആരോൺ ഫിഞ്ച്, എ ബി ഡിവില്ലിയേഴ്‌സ്, എന്നിവർ മികച്ച രീതിയില്‍ കളിക്കുന്നു. വിരാട് കോഹ്‌ലി യുടെ മെല്ലെ പോക്ക് അത്ര നല്ലതല്ല. 
നവീപ് സൈനിയും ചഹലും ബൗളിംഗ് വിഭാഗത്തിന് നേതൃത്വം നൽകുന്നു. മികച്ച പ്രകടനം ആണ് ഇവർ നടത്തുന്നത്‌. ഒരു ടീം എന്ന നിലയില്‍ ഇപ്പോൾ എല്ലാരും ഇഷ്ടപ്പെടുന്ന കളിക്കാര്‍ ആണ് ബാംഗ്ലൂരിന് ഉള്ളത്. ടൂർണമെന്റിൽ നാളെ ഒരു മികച്ച പോരാട്ടം തന്നെ ഉണ്ടാകും. 



*ഒരു റോയൽ ഏറ്റുമുട്ടലില്‍ ആരാവും ജയിക്കുക?
 

ഇരുപത്തി ഒന്ന് കളികൾ നേര്‍ക്കുനേര്‍ കളിച്ച് അതിൽ പത്ത് എണ്ണം രാജസ്ഥാന്‍ നേടി, എട്ട് കളി ബാംഗ്ലൂർ ജയിച്ച്പ്പോൾ മൂന്ന് എണ്ണം ഫലം ഇല്ലാതെ ആയി. ഇന്ത്യന്‍ നായകനും ഓസ്ട്രേലിയന്‍ നായകനും തമ്മില്‍ ഉള്ള മത്സരം കൂടി ആണ് ഇത്. ആര് ജയിച്ചാലും സഞ്ജുവും കോഹ്‌ലിയും മികച്ച കളി തന്നെ പുറത്ത്‌ എടുക്കാൻ ആഗ്രഹം ഉണ്ട്. 
കണക്കുകള്‍ രാജസ്ഥാന്‍ തന്നെ ആണ് അനുകൂലം. നിര്‍ണായക ഘട്ടത്തില്‍ തകര്‍ന്നു വീഴുന്ന സ്വഭാവമുള്ള ബാംഗ്ലൂർ എങ്ങനെ ഈ മത്സരം കളിക്കും എന്ന് നോക്കാം. 

*റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സാധ്യത ടീം 

ദേവ്ദത്ത് പാഡിക്കൽ, ആരോൺ ഫിഞ്ച്, വിരാട് കോഹ്‌ലി (സി) , എ ബി ഡിവില്ലിയേഴ്‌സ് (ഡബ്ല്യു), ഗുർകീരത് സിംഗ് മാൻ, ശിവം ഡ്യൂബ്, വാഷിംഗ്ടൺ സുന്ദർ, ഇസുരു ഉദാന, നവദീപ് സൈനി, യുസ്‌വേന്ദ്ര ചഹാൽ, ആദം സാംപ

*രാജസ്ഥാൻ റോയൽസ്    സാധ്യത ടീം 

:ജോസ് ബട്‌ലർ (ഡബ്ല്യു), സ്റ്റീവൻ സ്മിത്ത് (സി), സഞ്ജു സാംസൺ, റോബിൻ ഉത്തപ്പ, റിയാൻ പരാഗ്, രാഹുൽ തിവാട്ടിയ, ജോഫ്ര ആർച്ചർ, ടോം കുറാൻ, ശ്രേയസ് ഗോപാൽ, അങ്കിത് രാജ്പൂട്ട്, ജയദേവ് ഉനദ്കട്ട്

Special : RCB vs RR Picmemt ഫാന്റസി ടീം

ദേവ്ദത്ത് പാഡിക്കൽ, സഞ്ജു സാംസൺ (ഡബ്ല്യു) , വിരാട് കോഹ്‌ലി, സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), എ ബി ഡിവില്ലിയേഴ്സ്, ശിവം ഡ്യൂബ്, ജോസ് ബട്‌ലർ, ജോഫ്ര ആർച്ചർ, രാഹുൽ തിവതിയ, യുശ്വേന്ദ്ര ചഹാൽ, നവദീപ് സൈനി