Author : Sanu Babu ( Cricket Analyst)
പതിമൂന്നാം സീസണിന്റെ പതിനാലാമത്തെ കളി അയല്‍ക്കാര്‍ തമ്മിലുള്ള പോരാട്ടം ആണ്. ഏഴു ദിവസത്തെ ഇടവേളക്കുശേഷം എത്തുന്ന ചെന്നൈയും വിജയ വഴിയില്‍ തിരിച്ച് എത്തിയ ഹൈദരാബാദും തമ്മില്‍ ആണ് മത്സരം. എല്ലാ ടീമുകളും ഓരോ തോല്‍വി ഏറ്റുവാങ്ങിയതേട് കൂടി കളി അതിന്റെ വിജയദാഹത്തീലേക്ക് കടന്നുപോകുമ്പോള്‍ അതി മനോഹരമായ വിധി നിര്‍ണായക മത്സരങ്ങള്‍ ആയിരിക്കും ഇനി മുതല്‍ നടക്കാൻ പോകുന്നത്. ഒരുപാട് നന്ദി ഉണ്ട് ദാദാ, ഒരുപാട് നന്ദി ഉണ്ട് ബിസിസിഐ. ഇത് പോലെ വേറെ ഒരു രാജ്യത്ത് വെച്ച് ആണ് എങ്കിലും ഐപിഎൽ നടത്താന്‍ തീരുമാനിച്ചതിന്.
പിച്ച് അവലോകനം.
കഴിഞ്ഞ എല്ലാ മത്സരങ്ങളിലും ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ പിച്ച് ബൗളര്‍മാര അനുകൂലിച്ച പിച്ച് ആയിരുന്നു.
പ്രത്യേകിച്ചും, സ്പിൻ ബൗളർമാർക്ക് പിച്ചിൽ നിന്ന് ധാരാളം സഹായം ലഭിക്കും. മൊത്തം 160-170 റണ്സ് മത്സരത്തില്‍ പിടിച്ചു നിൽക്കാൻ പര്യാപ്തമാണ്. രവീന്ദർ ജഡേജ, റാഷിദ് ഖാൻ എന്നിവർ ആണ് പ്രധാന കളിക്കാർ. മത്സരത്തിൽ അവരുടെ ടീമുകൾക്ക് ഇവർ പ്രധാന പങ്ക് വഹിക്കും. ക്ഷമയോടെ കളിക്കുന്ന ബാറ്റിംഗ് താരത്തിന് നല്ല രീതിയില്‍ റൺ എടുക്കാൻ പിച്ച് സഹായിക്കും.
ചെന്നൈ സൂപ്പര്‍ കിംഗ്സ്
മഞ്ഞപട നാലാം അങ്കത്തിന് ആണ് ഇറങ്ങുന്നത്. മൂന്ന് കളിയില്‍ നിന്നും ഒരു ജയവും രണ്ട് തോല്‍വിയും ആയി അവസാന സ്ഥാനത്ത് ആണ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ. തീര്‍ത്തും മോശം പ്രകടനം നടത്തി ആണ് ചെന്നൈ ഇപ്പോൾ കളിക്കുന്നത്. പേര് കേട്ട കളിക്കാര്‍ ഉണ്ട് എങ്കിലും വിജയം കയ്യില്‍ കിട്ടുന്നില്ല. ലോകത്തെ മികച്ച നായകന്‍ ആയ ധോണി വ്യത്യസ്തത കൊണ്ട് വന്നാൽ മാത്രമേ ഇനി ഒരു വിജയം ഉണ്ടാകൂ. ധോണിയുടെ തന്ത്രങ്ങള്‍ ഇപ്പോൾ ഒന്നും ഫലിക്കുനില. ഫാഫ് ഡു പ്ലെസിസ് ആണ് ചെന്നൈയുടെ ശക്തി. മുംബൈക്ക് എതിരെ ജയിച്ചു എങ്കിലും രാജസ്ഥാന്‍, ഡെല്‍ഹി എന്നിവരോട് പരാജയം ഏറ്റുവാങ്ങി നില്‍ക്കുകയാണ് ചെന്നൈ. മുരളി വിജയ്, കേദാര്‍ യാദവ്, വാട്സണ്‍, എന്നിവർ നിരാശപ്പെടുത്തി. ധോണി കളി അവസാനിക്കുമ്പോള്‍ നടത്തുന്ന നാടകം ആരാധകര്‍ക്ക് പോലും ഇഷ്ടപ്പെടുന്നില്ല. ഇനിയും ബാറ്റിംഗ് നിര ഉണര്‍ന്നു കളിച്ച് ഇല്ല എങ്കിൽ അതി ദയനീയമായി പരാജയപ്പെടാൻ സാധ്യത ഉണ്ട്. ബൗളിംഗ് നിരയില്‍ രവീന്ദ്ര ജഡേജ, പീയൂഷ് ചൗള, ലുങ്കി എൻജിഡി, സാം കുറാൻ എന്നിവർ എല്ലാം നല്ല രീതിയില്‍ പന്ത് കൈകാര്യം ചെയ്യുന്നതില്‍ മിടുക്കർ ആണ്. ഇമ്രാൻ താഹിർ, ബ്രാവോ എന്നീ പുലികള്‍ ഇനിയും ഇറങ്ങാന്‍ ഉണ്ട്. ഏഴു ദിവസത്തെ ഇടവേളക്കുശേഷം എന്ത് തന്ത്രം ആയിട്ട് ആണ് വരുന്നത് എന്ന് കാത്തിരുന്ന് കാണാം
.
*സൺറൈസേഴ്സ് ഹൈദരാബാദ്
തോല്‍വിയിൽ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് ആണ് നാലാം കളിക്ക് ഹൈദരാബാദ് ഇറങ്ങുന്നത്. ഒരു കളിയും 2 തോല്‍വിയും ആയി എഴാം സ്ഥാനത്ത് ആണ് ഹൈദരാബാദ്. കെയ്ൻ വില്യംസൺ തിരിച്ച് വന്നത് വല്യ ആശ്വാസം ആണ് അര്‍ധ സെഞ്ചുറി നേടിയാണ് തന്റെ വരവ് അറിയിച്ചത്. ഡേവിഡ് വാർണർ, ജോണി ബെയർസ്റ്റോ തുടങ്ങിയവര്‍ മെല്ലെ പോകുന്നത് കളിക്ക് അത്ര ഗുണം ചെയ്യില്ല. ബൗളിംഗ് നിരയില്‍ ഭുവനേശ്വർ കുമാർ,
റാഷിദ് ഖാൻ, മുഹമ്മദ് നബി എന്നിവർ മികച്ചത് ആണ്. മലയാളി ആയ ബേസിൽ തമ്പിക്ക് ഇനി എങ്കിലും ഒരു അവസരം കൊടുക്കാൻ നോക്കണം., ഖലിൽ അഹമ്മദ് കുറച്ചു കൂടി മെച്ചപ്പെട്ട പ്രകടനം നടത്താന്‍ നോക്കണം. എന്തായാലും കളിക്കാന്‍ പോകുന്നത് ചെന്നൈയോട് ആണ് എന്ന് ഓര്‍ക്കുന്നത് നല്ലത് ആയിരിക്കും.
*അയൽകാരുടെ പോരാട്ടത്തില്‍ ആര് ജയിക്കും?
മഞ്ഞ പടയും ഓറഞ്ച് പടയും ഇത് വരെ ഇരുപത്തി രണ്ടു കളികൾ നേര്‍ക്കുനേര്‍ വന്നിട്ട് ഉണ്ട് അതിൽ പതിനഞ്ച് കളികൾ ചെന്നൈ ജയിച്ചപ്പോൾ ഏഴു കളികൾ ആണ് ഹൈദരാബാദ് ജയിച്ചത് ( ഇതിൽ പഴയ ഹൈദരാബാദ് ടീം ആയ ഡെക്കാന്‍ ചാർജേഴ്സിന്റെ കണക്ക് കൂടി ഉള്‍പ്പെടുത്തിയാണ്). വേഗം കുറഞ്ഞ പിച്ചില്‍ നാളെ ആര് ജയിക്കും എന്ന് കണ്ടു അറിയണം. കണക്കുകള്‍ ചെന്നൈക്ക് അനുകൂലമാണ് എന്നാലും കണ്ടു അറിയണം ധോണി എന്ത് സംഭവിക്കും എന്ന്.
*Fantacy Team
ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), ജോണി ബെയർസ്റ്റോ (വൈസ് ക്യാപ്റ്റൻ), അംബാടടീ റായുഡു, ഡേവിഡ് വാർണർ, മനീഷ് പാണ്ഡെ, കെയ്ൻ വില്യംസൺ, രവീന്ദ്ര ജഡേജ, സാം കുറാൻ. ടി നടരാജൻ, റാഷിദ് ഖാൻ, ദീപക് ചഹാർ.