ഒരു ജയത്തിന് ആയി ദാഹിക്കുന്ന വേഴാമ്പല്‍ ആണ് പഞ്ചാബ്. എന്നാൽ വേട്ടക്കാരൻ ആണ് ബാംഗ്ലൂർ. ബാറ്റിംഗ് പിച്ചില്‍ എന്ത് സംഭവിക്കും എന്ന് കാണാം
*റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
എഴു കളികളില്‍ നിന്ന് അഞ്ച് ജയവും രണ്ട് തോല്‍വിയും ആയി മൂന്നാം സ്ഥാനത്ത് ആണ് ബാംഗ്ലൂർ. ഇത്തവണ ചാമ്പ്യന്മാരാകും എന്ന് പറഞ്ഞു ആണ് വരുന്നത്. ബാറ്റിംഗ്, ബൗളിംഗ്, എന്നീ 2 തലത്തിലും വ്യക്‌തമായ മേധാവികള്‍ ആണ് ബാംഗ്ലൂർ. വിരാട് കോഹ്‌ലി, എ ബി ഡിവില്ലിയേഴ്‌സ്, ദേവ്ദത്ത് പാഡിക്കൽ എന്നിവർ ബാറ്റിംഗ് ഇതിഹാസം ആകുമ്പോള്‍
യുസ്വേന്ദ്ര ചഹാൽ, നവദീപ് സൈനി, ഇസുരു ഉദാന, ക്രിസ് മോറിസ്, എന്നിവർ ബൗളിംഗ് നന്നായി നോക്കുന്നു. ബാംഗ്ലൂർ ടീമില്‍ ഏറ്റവും മികച്ചത് വാഷിംഗ്ടൺ സുന്ദർ ആണ്. സ്ഥിരത ആണ് സുന്ദറിന്റെ പ്രത്യേകത.
* കിംഗ്സ് 11 പഞ്ചാബ്
ടീമിന്റെ പേര് കൊണ്ടും, കളിക്കാരെ കൊണ്ടും ടീം വലുത് ആണ് എങ്കിലും തീര്‍ത്തും ദാരിദ്ര്യം പിടിച്ച പോലെ ആണ് കളിക്കുന്നത്. ഏഴു കളികളില്‍ ആറും തോറ്റു അവസാന സ്ഥാനത്തു ആണ് പഞ്ചാബ്. ആരെ പഴിചാരിയിട്ടും ഒരു കാര്യമില്ല. കെഎൽ രാഹുൽ
മായങ്ക് അഗർവാൾ എന്നിവർ കളി ജയിക്കാന്‍ വേണ്ടി അല്ല കളിക്കുന്നത്. അവർ നോക്കുന്നത് ആരാണ് കൂടുതൽ റൺ എടുത്ത് ഓറഞ്ച് തൊപ്പി സ്വന്തം ആക്കാന്‍ ആണ്. ഗ്ലെൻ മാക്സ്വെൽ ഇത് വരെ ഫോമിലേക്ക് എത്തിയിട്ടില്ല. നിക്കോളാസ് പൂരൻ എല്ലാ കളിയും നല്ലത് പോലെ കളിക്കുന്നില്ല. ക്രിസ് ഗെയ്ൽ, ജെയിംസ് നീഷാം, എന്നിവരെ ഇനി എങ്കിലും ഇറക്കണം. അർഷദീപ് സിംഗ് മാത്രം ആണ് ഇപ്പോൾ മികച്ച രീതിയില്‍ പന്ത് എറിയുന്നത്. കൊല്‍ക്കത്തക്ക് എതിരെ എടുത്ത പോലെ മണ്ടന്‍ തീരുമാനം എടുക്കാതെ കളിച്ചാല്‍ ജയം ഉറപ്പ്.
*നേര്‍ക്കുനേര്‍
ഈ സീസണില്‍ കളിച്ച കളിയില്‍ പഞ്ചാബ് ആയിരുന്നു ജയിച്ചത്. രാഹുലിന്റെ സെഞ്ചുറിയുടെ ബലത്തില്‍ 206 റൺ എടുത്ത്. അതിനു എതിരെ ബാംഗ്ലൂർ 109 ന് എല്ലാരും ഔട്ട് ആയി. ഇത് വരെ ഇരുപത്തി അഞ്ചു കളികൾ നേര്‍ക്കുനേര്‍ കളിച്ചപ്പോൾ പന്ത്രണ്ട് എണ്ണം ബാംഗ്ലൂരും, പതിമൂന്ന് കളികൾ പഞ്ചാബ് ജയിച്ച്.. ഇനി ഒരു തോല്‍വി പഞ്ചാബ് താങ്ങില്ല.
RCB 🆚 KX11P PICMENT FANTCAY TEAM
1) എ ബി ഡിവില്ലിയേഴ്സ് (wk), കെ എൽ രാഹുൽ, വിരാട് കോഹ്‌ലി, മായങ്ക് അഗർവാൾ, ദേവ്ദത്ത് പാഡിക്കൽ, വാഷിംഗ്ടൺ സുന്ദർ, ഇസുരു ഉദാന, യുശ്വേന്ദ്ര ചഹാൽ, മുഹമ്മദ് സിറാജ്, അർഷദീപ് സിംഗ്, രവി ബിഷ്നോയി