*രാജസ്ഥാന് റോയല്‍സ്
ഏഴു കളികളില്‍ നിന്ന് മൂന്ന് ജയവും നാല് തോല്‍വിയും ആയി ആറാം സ്ഥാനത്ത് ആണ് രാജസ്ഥാന്‍. കളി തുടങ്ങിയ സമയത്ത് എല്ലാര്‍ക്കും ഒരുപോലെ ഇഷ്ടം ആയ ടീം ആയിരുന്നു അതിനു ശേഷം പിഴച്ചു പോയി. എന്തായാലും കഴിഞ്ഞ കളിയില്‍ ഹൈദരാബാദിനെ തോല്പിച്ചു തിരിച്ച് വരവ് നടത്തിയതില്‍ സന്തോഷം. പേര്കേട്ട ബാറ്റിംഗ് നിര ഉണ്ട് എങ്കിലും ഒരാൾ പോയാൽ വാലേ ബാക്കി എല്ലാരും പോകും. ജോസ് ബട്ട്ലർ, ബെൻ സ്ഠൊകസ്, സഞ്ജു, സ്മിത്ത് എന്നീ വന്‍ താരങ്ങളുടെ സേവനം ഇപ്പോൾ തീര്‍ത്തും രാജസ്ഥാന് കിട്ടുന്നില്ല. ഡേവിഡ് മില്ലര്‍ പോലെ ഉള്ള താരത്തെ ഇനി ഇറക്കുന്നത് നല്ലത് ആയിരിക്കും. തീവാടിയ എന്തായാലും നല്ല ഫോമിൽ ആയത് കാര്യമായി. ബൗളിംഗ് നിരക്ക്
റൺ നിരക്ക് നിർത്താൻ പറ്റുന്നില്ല. ജോഫ്ര ആർചറുടെ ബൗളിംഗ് രീതി എല്ലാര്‍ക്കും പിടി കിട്ടി തുടങ്ങി. എന്തായാലും ഇനി ഉള്ള എല്ലാ കളിയും ജയിച്ച് പകരം വീട്ടാന്‍ ആകും രാജസ്ഥാന്‍ ഇറങ്ങുന്നത്.
*ഡെല്‍ഹി ക്യാപിറ്റല്‍സ്
ഏഴു കളികളില്‍ നിന്ന് അഞ്ച് ജയവും രണ്ട് തോല്‍വിയും ആയി രണ്ടാം. സ്ഥാനത്ത് ആണ് ഡെല്‍ഹി. എല്ലാ കളിയും ജയിച്ച് വന്ന ഡെല്‍ഹിക്ക് കഴിഞ്ഞ കളിയില്‍ അടി പതറി. എന്നാലും സ്ഥിരതയുള്ള ടീം ആണ്. ശ്രേയസ് അയ്യർ, പൃഥ്വി ഷാ,ശിഖർ ധവാൻ എന്നിവർ മികച്ച കളി ആണ്. മാർക്കസ് സ്റ്റോയിനിസ് ബാറ്റ് കൊണ്ടും ബാൾ കൊണ്ടും അല്‍ഭുതം സൃഷ്ടിക്കും. റബാഡ, അൻറിക് നോർത്ത് ജെ,
അക്സർ പട്ടേൽ, അശ്വിൻ എന്നിവർ നല്ല രീതിയില്‍ റൺ പിടിച്ചു നിര്‍ത്തുന്നു. എല്ലാം കൊണ്ടും നല്ല ഒരു ടീം ആണ് ഡെല്‍ഹി എന്ന് പറയുന്നത്. അട്ടിമറി ഒന്നും ഇല്ല എങ്കിൽ ഡെല്‍ഹി ഇപ്രാവശ്യം ആദ്യ നാലില്‍ ഉണ്ടാകും.
*നേര്‍ക്കുനേര്‍
ഈ സീസണില്‍ കളിച്ച കളിയില്‍ ഡെല്‍ഹിക്ക് ആയിരുന്നു വിജയം 184 റൺ വിജയ ലക്ഷ്യം ആയി ഇറങ്ങിയ രാജസ്ഥാന് 138 റൺസ് എടുക്കാൻ ആണ് കഴിഞ്ഞത്. ആകെ ഇരുപത്തി ഒന്ന് കളി കളിച്ച്തിൽ പതിനൊന്ന് കളിയില്‍ രാജസ്ഥാന്‍ ജയിച്ച് പത്ത് കളിയില്‍ ഡെല്‍ഹിയും. സഞ്ജു തിരിച്ച് ഫോമിലേക്ക് എത്തണം എന്ന പ്രാർത്ഥന മാത്രമേ ഉള്ളു ഇനി.
RR 🆚 DC PICMENT FANTCAY 11
ഫാന്റസി # 1: ജോസ് ബട്‌ലർ, സ്റ്റീവ് സ്മിത്ത്, റിയാൻ പരാഗ്, അജിങ്ക്യ രഹാനെ, ശിഖർ ധവാൻ, മാർക്കസ് സ്റ്റോയിനിസ്, ബെൻ സ്റ്റോക്സ്, ജോഫ്ര ആർച്ചർ, കഗിസോ റബാഡ, രവി അശ്വിൻ, ശ്രേയസ് ഗോപാൽ
ക്യാപ്റ്റൻ: ജോസ് ബട്‌ലർ, വൈസ് ക്യാപ്റ്റൻ: ശിഖർ ധവാൻ
ഫാന്റസി # 2: ജോസ് ബട്‌ലർ, സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസൺ, അജിങ്ക്യ രഹാനെ, ശിഖർ ധവാൻ, മാർക്കസ് സ്റ്റോയിനിസ്, ബെൻ സ്റ്റോക്സ്, ജോഫ്ര ആർച്ചർ, കഗിസോ റബാഡ, അക്സർ പട്ടേൽ, കാർത്തിക് ത്യാഗി
ക്യാപ്റ്റൻ: ശിഖർ ധവാൻ, വൈസ് ക്യാപ്റ്റൻ: സ്റ്റീവ് സ്മിത്ത്
ഫാന്റസി # 3 : ജോസ് ബട്‌ലർ (ക്യാപ്റ്റൻ), ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), റിഷഭ് പന്ത്, ശിഖർ ധവാൻ, പൃഥ്വി ഷാ, സഞ്ജു സാംസൺ, സ്റ്റീവ് സ്മിത്ത്, ബെൻ സ്റ്റോക്സ്, ഹർഷൽ പട്ടേൽ, അൻറിക് നോർത്ത്ജെ, ജോഫ്ര ആർച്ചർ