STAY WITH US

സൂര്യൻ ഉദിച്ചു ഉയരാൻ രാത്രി സഞ്ചാരികള്‍ സമ്മതിക്കുമോ? Sunriseres Hyderabad vs Kolkata Knight Riders

Author : Sanu Babu ( Cricket Analyst)

        കൊല്‍ക്കത്തയും ഹൈദരബാദും തമ്മില്‍ ആണ് ഇനി ഉള്ള മത്സരം. അബുദാബിയിൽ ഉള്ള ഗ്രൗണ്ടില്‍ ആര്‍ ജയിക്കും എന്നത് പറയുക പ്രയാസം. 2 ടീംകളും സീസണിലെ അദ്യം ജയം തേടി ഇറങ്ങുക ആണ്. കളിച്ച ഓരോ കളിയും വളരെ മാന്യമായി ആണ് തോറ്റത്. ഹൈദരാബാദ് കഴിഞ്ഞ കളിയില്‍ ബാംഗ്ലൂർ എതിരെ ആണ് പരാജയം രുചിച്ചത്. 10 റണ്‍സിനു തോറ്റ ഹൈദരാബാദ് നിരാശപ്പെടുത്തി.വിക്കറ്റ് കീപ്പർ ആയ ബെയർസ്റ്റൊ ക്ക് പിന്തുണ കൊടുക്കാൻ ആരും ഇല്ലാതെ ആയി പോയി. മനീഷ് പാണ്ഡെ പിടിച്ചു നിൽക്കാൻ നോക്കി എങ്കിലും കഴിഞ്ഞില്ല. ശക്തന്‍ ആയ ഡേവിഡ് വാർണർ ദുര്‍ബലൻ ആയി പോയി. ബൗളിംഗ്‌ നിരയില്‍ ഭുവനേശർ കുമാറിന് വിക്കറ്റ് കിട്ടിയില്ല എങ്കിലും പിടിച്ചു റൺ നിരക്ക് നിർത്താൻ പറ്റി.

    കൊല്‍ക്കത്തക്ക് എന്ത് ആണ് സംഭവിച്ചത് എന്ന് ഇപ്പോഴും ആലോചിച്ചു നില്‍ക്കുന്ന ഒരു അവസ്ഥ ആണ്. ജയിക്കാന്‍ വേണ്ടി അല്ല അവർ കളിച്ചത്, മുംബൈ യുടെ കൈയിൽ ആയിരുന്നു കളി എല്ലാം. ദിനേശ് കാര്‍ത്തികിന് നായക പട്ടം ചേരുന്നില്ല അത് ഒരു ബാധ്യത ആണ് എന്ന് തോന്നുന്നു. പരിചയ സമ്പന്നായ മോര്‍ഗനെ നായകന്‍ ആക്കുന്നത് ആണ് എന്ത് കൊണ്ടും നല്ലത്. അടി വെടി പൊക വീരന്‍മാര്‍ ആയ നരേന്‍, മസിലു റസ്സല്‍ എന്നിവർ നനഞ്ഞ പടക്കം ആയി. പുതു തലമുറയുടെ പ്രതീകം ഗില്‍ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന് പോയി. 15 കോടി കൊടുത്തു വാങ്ങിയ കമ്മിൻസ് ആദ്യ ഓവറില്‍ തന്നെ 15 റണ്‍സ് ആണ് കൊടുത്തത്.
മലയാളികള്‍ അടിച്ചു തകർത്ത് തുടങ്ങിയ IPL ആണ് ഇത്. അത് കൊണ്ട്‌ സന്ദീപ് വാര്യരുടെ കയ്യില്‍ നിന്ന് മിനിമം 1 വിക്കറ്റ് എങ്കിലും പ്രതീക്ഷ വെച്ച്. എന്നാൽ കിട്ടിയില്ല എന്ന് മാത്രം അല്ല നല്ല അടിയും കിട്ടി. 2 ടീമുകളും മെച്ചമായി കളിച്ച് ഇല്ല എന്ന് തന്നെ ആണ് പറയാനുള്ളത്.

നാളെ കൊല്‍ക്കത്ത ഹൈദരാബാദ്‌ മത്സരം കാണാന്‍ പോകുന്ന ഒരു പൂരം ആയിരിക്കും. ഹൈദരാബാദിന്റെ ബാറ്റിംഗ് തുറപ്പ് ചീട്ട് നായകന്‍ വാര്‍ണർ, കീപ്പർ ബെയർസ്റ്റൊ, എന്നിവർ തന്നെ ആയിരിക്കും ബൗളിങ് നിരയില്‍ ഭുവനേശർ തന്നെ ആണ് മികച്ചത്, റഷീദ് ഖാന്‍, ഖലീല്‍ അഹമ്മദ് എന്നിവർ കൂടി വന്നാൽ കുറച്ച് കൂടി മികച്ചത് ആയിരിക്കും ബേസില്‍ തമ്പി യെ ഇനിയും ബഞ്ചില്‍ തന്നെ ഇരുത്താൻ ആയിരിക്കും ഉദേശിക്കുന്നത്. ഇന്ത്യന്‍ ടീം കളിക്കാര്‍ ആയ കുറെ കളിക്കാര്‍ ഈ ടീമില്‍ ഉണ്ട് അവർ ഒരു മികച്ച രീതിയില്‍ തുടങ്ങിയാല്‍ ഹൈദരാബാദ് ഉദിച്ചു ഉയരും

കൊല്‍ക്കത്ത അന്നും ഇന്നും ഒരേ ഒരു മികച്ച പ്രകടനം നടത്തിയ കളികാരന്‍ ഉള്ളു അത് റസ്സല്‍ ആണ്. അദ്ദേഹം ആണ് തുറപ്പ് ചീട്ട്. മോര്‍ഗന്‍ കൂടി ചേര്‍ന്നാല്‍ കൊല്‍ക്കത്ത വേറെ ലെവല്‍ ആകും. നരേന്‍ നാളെ വീണ്ടും opening ചെയ്യും എന്ന് ആണ് പ്രതീക്ഷ. കുല്‍ദീപ് മാത്രം ആണ് മികച്ച ഒരു ബൗളിംഗ്‌ നടത്തുന്നത്‌. വേറെ പറയത്തക്ക ആരും ഇല്ല എന്ന് ആണ് സത്യം.
പാകിസ്താനില്‍ ജനിച്ച് അമേരിക്കന്‍ നാഷണല്‍ കളിക്കാരൻ ആയ അലി ഖാന്‍ ഇപ്രാവശ്യം കൊല്‍ക്കത്ത യുടെ കൂടെ ഉണ്ട്. അദ്യം ആയിട്ട് ആണ് ഒരു അമേരിക്കൻ കളിക്കാരന്‍ IPL ഇല്‍ പങ്കെടുക്കാന്‍ വരുന്നത്

ശരിക്കും ദുര്‍ബലമായ 2 ടീം എന്നാൽ എപ്പോൾ വേണം എങ്കിലും ശക്തം ആകാൻ, പൊട്ടി തെറിച്ചു കളിക്കാന്‍ അവസരം ഉള്ള 2 ടീം. കാത്തിരിക്കുക ആര് ജയിക്കും എന്ന്!!!
എന്നാലും ഒരു പിടി മുന്നില്‍ ഒരു ചെറിയ ചാൻസ് അത് കൊല്‍ക്കത്ത ക്ക് ആണ്. ആരാധകർ കൂടുതലും കൊല്‍ക്കത്തക്ക് ആണ്. അത് കൊണ്ട്‌  കാത്തിരിക്കാം നല്ല ഒരു കളിക്ക് ആയി. സൂര്യൻ ഉദിച്ചു ഉയരാൻ രാത്രി സഞ്ചാരികള്‍ സമ്മതിക്കുമോ?