Author : Sanu Babu ( Cricket Analyst)
ഞായറാഴ്ചയുടെ സായം സന്ധ്യയെ പുളകം കൊള്ളിക്കാന്‍ ഷാർജയില്‍ IPL ലെ 2 ശക്തമായ ടീമുകള്‍ തമ്മില്‍ ആണ് മത്സരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സും കിംഗ്സ് 11 പഞ്ചാബും. 2014 ഇല്‍ UAE യില്‍ വെച്ച് നടന്ന IPL ഇല്‍ ഫൈനല്‍ എത്തിയ ടീം ആയിരുന്നു പഞ്ചാബ്. രാജസ്ഥാന്‍ അദ്യ കിരീടാവകാശി ആയിരുന്നു.
രാജസ്ഥാന്‍ 2 മത്തെ മത്സരം ആണ് ഈ സിസണിൽ കളിക്കുന്നത് ആദ്യ കളിയില്‍ ശക്തരായ ചെന്നൈയെ കൊന്ന് കൊല വിളിച്ച് ആണ് രാജസ്ഥാന്റെ വരവ് 200 കടന്ന കളി അതി ഗംഭീരം ആയിരുന്നു
പഞ്ചാബ് ആകട്ടെ 2 കളി ആണ് ഈ സിസണിൽ കളിച്ചത് അതിൽ 1 തോൽവിയും 1 ജയവും. ഡെല്‍ഹിയൊട് ജയിക്കാവുന്ന കളി ആയിരുന്നു അത് അവസാനം സൂപ്പർ ഓവറില്‍ എത്തി ബാംഗ്ലൂര്‍ ആയി ഉള്ള കളി കൊല മാസ് ആയിരുന്നു.
* രാജസ്ഥാന്‍ റോയൽസ്
IPL തുടങ്ങിയ നാള്‍ മുതൽ സ്ഥിരത ഉള്ള പ്രകടനം കാഴ്ച വെച്ച ടീം ആണ് രാജസ്ഥാന്‍. ദ്രാവിഡ്, വോൺ, എന്നിവർ വളര്‍ത്തിയ ടീം. 2 വര്‍ഷം കോഴ കേസില്‍ പുറത്ത് ഇരുന്ന് എങ്കിലും ഒരു ടീം എന്ന നിലയില്‍ മികച്ച പ്രകടനം ആണ് ഇവർ നടത്തുന്നത്. ബാറ്റിംഗീൽ ഒരു വിധ പേടിയും വേണ്ട മലയാളി മുത്ത് സഞ്ജു, സ്മിത്ത് എന്നിവർ നെടും തൂണ് ആണ്
ഡേവിഡ് മില്ലര്‍, ബെൻ സ്ഠൊകസ് എന്നിവർ കൂടീ ചേര്‍ന്നാല്‍ പിന്നെ പൂര്‍ത്തിയായി. ബൗളിംഗ് നിര ആർചർ മാത്രം ആണ് മികച്ചത്
ഒരു മികച്ച ബൗളിംഗ് നിര കൂടി രാജസ്ഥാന് വേണം എന്നാൽ മാത്രമേ ഒരു മാസ് ടീം ആകൂ. റോബിന്‍ ഉത്തപ്പ , ജയദേവ് ഉനദ്ഖട്, എന്നിവർ നല്ല കളി പുറത്ത് ഇറക്കാനുള്ള സമയമായി.
* കിംഗ്സ് 11 പഞ്ചാബ്
രാഹുല്‍ എന്ന ഒറ്റ ഒരാൾ മതി പഞ്ചാബ് എന്ത് ആണ് എന്ന് അറിയാൻ. രാഹുല്‍, അഗര്‍വാള്‍, എന്നിവർ ആണ് ബാറ്റിംഗ് തുറപ്പ് ചീട്ട്. കൂടെ യുണിവേഴ്സൽ ബോസ്സ് ഗെയിൽ, മാക്സ്വെല്‍ എന്നിവർ കൂടീ ചേര്‍ന്നാല്‍ 200 കടക്കും റൺ
ബാറ്റിംഗ് രാഹുല്‍ ആണ് എങ്കിൽ ബൗളിംഗ് ഷമി മാത്രം മതി. കൂടെ വിക്കറ്റ് പോയാൽ സല്യൂട്ട് അടിച്ചു വിടുന്ന കോടടറൽ കൂടി ആകുമ്പോള്‍ വേറെ ലെവല്‍ ആകും. നിക്കോളാസ് പൂറൻ, കരുൺ നായര്‍ എന്നിവർ കുറച്ചു കൂടി മെച്ചപ്പെട്ട പ്രകടനം നടത്താന്‍ നോക്കണം. ഒരു കാര്യം പറയാതെ വയ്യാ പഞ്ചാബിനെ മുന്നില്‍ നിന്ന് നയിക്കുന്നത് 2 പേര്‍ ആണ് അദ്യം അവരുടെ കോച്ച് അനില്‍ കുംബ്ലെ അടുത്തത് എന്തിനും പോന്ന അവരുടെ ഉടമ പ്രീതി സിന്‍റ.
രാജസ്ഥാന്‍ കോട്ട പഞ്ചാബ് രാജാക്കന്മാര്‍ തകര്‍ക്കുമോ?
ആകെ 19 വെട്ടം ആണ് 2 ടീം നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. 9 വെട്ടം പഞ്ചാബ് ജയിച്ചു 10 വെട്ടം രാജസ്ഥാന്‍ ജയിച്ച്. തുല്യ ശക്തികളുടെ പോരാട്ടം ആയിരിക്കും നാളെ നടക്കുന്നത് തീ പാറുന്ന പോരാട്ടം എന്നതിൽ ഉപരി റൺ പറക്കുന്ന പോരാട്ടം ആയിരിക്കും. രാജസ്ഥാന്‍ കഴിഞ്ഞ കളിയില്‍ കളിച്ച കളിക്കാരെ തന്നെ ആകും ഉള്‍പ്പെടുത്തുക. പഞ്ചാബ് നിക്കോളാസ് പൂറന് പകരം യുണിവേഴ്സൽ ബോസ്സ് ഗെയിൽ ന് അവസരം കൊടുക്കാൻ ആണ് സാധ്യത. ബാറ്റിംഗ്, ബൗളിംഗ് എന്നിവരുടെ പ്രകടനം നോക്കുമ്പോള്‍ പഞ്ചാബ് ആണ് നാളെ ജയിക്കാന്‍ സാധ്യത. കാത്തിരുന്നു കാണാം രാജാക്കന്മാരുടെ പോരാട്ടത്തിനായി.