STAY WITH US

കിഴക്കന്‍ കാറ്റില്‍ പടിഞ്ഞാറ്‌ മണല്‍ പറക്കുമോ? IPL 2020 RR vs KKR

ഈ സിസണിലെ പന്ത്രണ്ടാം മത്സരം ആണ് ദുബായില്‍ തുടങ്ങാൻ പോകുന്നത്. എല്ലാരെയും ഞെട്ടിച്ച് വരവ് അറിയിച്ച രാജസ്ഥാന്‍ റോയൽസും ഒരു തിരിച്ച് വരവിന് ഒരുങ്ങുന്ന കൊല്‍ക്കത്തയും തമ്മില്‍ ആണ് മത്സരം. ഇത് വരെ കഴിഞ്ഞ എല്ലാ മത്സരങ്ങളും ഒന്നിന് ഒന്ന് മികച്ചത് ആയിരുന്നു. രണ്ട്‌ സൂപ്പര്‍ ഓവര്‍ മത്സരം മിന്നുന്നത് ആയിരുന്നു. ഈ സിസണിലെ കളിയുടെ ഗതി എങ്ങോട്ട് ആണ് പോകുന്നത് എന്ന് അറിയാതെ ശരിക്കും കോരിത്തരിച്ചു ഇരിക്കാൻ മാത്രം ആണ് പറ്റുന്നത്. ഇനിയുള്ള കളികള്‍ പ്രവചിക്കാനാവില്ല എന്നത് ആണ് സത്യം 

*പിച്ച് അവലോകനം 
മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിൽ അവസാനമായി നടന്ന മത്സരത്തിൽ ഇരുടീമുകളും 200 റൺസ് നേടി, അവിടെ മത്സരം സൂപ്പർ ഓവറിൽ പോയി.  പിച്ചിൽ ബാറ്റ്സ്മാൻമാർക്ക് ധാരാളം അവസരം ലഭിക്കും. എന്നിരുന്നാലും ,രണ്ടാം ഇന്നിംഗിൽ സ്പിന്നർമാർ നിർണായക പങ്ക് വഹിക്കും.  ഐ‌പി‌എൽ 2020 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാൻ റോയൽ‌സും തമ്മിൽ മറ്റൊരു നഖം കടിക്കുന്ന കളി നമ്മക്ക് പ്രതീക്ഷിക്കാം.
കഴിഞ്ഞ എല്ലാ മത്സരങ്ങളിലും ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ പിച്ച് സ്പിൻ ബൗളര്‍മാര്‍ക്ക്  ചെറിയ രീതിയില്‍ അനുകൂലം ആയിരുന്നു . രാജസ്ഥാൻ റോയൽ‌സിന്റെ സ്പിന്നർ രാഹുൽ തിവതിയയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സുനിൽ നരൈനും അവരുടെ ടീമിനായി വലിയ പങ്കുവഹിക്കും. മൊത്തം 160-170 ദുബായിലെ പിച്ചിൽ പ്രതിരോധിക്കാൻ പര്യാപ്തമാണ്.


*രാജസ്ഥാന്‍ റോയൽസ്

ഈ ടൂർണമെന്റിൽ രാജസ്ഥാൻ ഒരു സ്വപ്ന തുടക്കം കുറിച്ചാണ് വരുന്നത്.ഒരു കളി പോലും തോൽക്കാത്ത ഒരേയൊരു ടീം. ഷാർജയിൽ നടന്ന രണ്ട് കളികളില്‍ വിജയങ്ങൾ  വാരി വിതറിയ ടീം. അതിൽ ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റെക്കോർഡ് പിന്തുടരലും ഉൾപ്പെടുന്നു. നാല് പൊയ്ന്റ് നേടി ഒന്നാമത് ആണ് രാജസ്ഥാന്‍. സന്തുലിതമായ ഒരു ടീം ആണ് റോയൽസ്. ദ്രാവിഡ് എന്ന മനുഷ്യന്റെ വിനയവും ഷെയ്ൻ വോണ്‍ എന്ന താരത്തിന്റെ ആക്രമണോൽസാഹതയും കൂടി ചേര്‍ന്ന കൂട്ടർ ആണ്. സ്മിത്ത് എന്ന നായകന്‍ ആണ് ഇവരുടെ പ്ലസ് പോയിന്റ്. പിന്നെ നമ്മുടെ മല്ലു ബോയ് സഞ്ജു, ജോസ് ബട്ലർ എന്ന ജോസേട്ടൻ, കഴിഞ്ഞ കളിയില്‍ പൊട്ടി തെറിച്ച രാഹുല്‍ തീവാടിയ എന്നിവർ ബാറ്റിംഗീൽ പുലികള്‍ ആകുമ്പോള്‍ ജോഫ്ര ആർചർ, ടോം കുറാൻ എന്നിവർ ബൗളിംഗ്‌ നിരയില്‍ തിളങ്ങുന്നു. റോബിന്‍ ഉത്തപ്പ, ജയദേവ് ഉനദ്ഖട്, റിയാൻ പരാഗ് എന്നിവർ കുറച്ച് കൂടി ഉത്തരവാദിത്വം കാണിക്കണം. കഴിഞ്ഞ കളിയില്‍ ഉത്തപ്പ എളുപ്പം പിടിക്കാൻ കഴിയുന്ന ഒരു ക്യാച്ച് കളഞ്ഞു, പരാഗ് ജയിക്കാന്‍ ഒരു റൺ വേണ്ടപ്പോൾ ഇറങ്ങി, എന്നാൽ പൂജ്യം നേടി മടങ്ങി. ഇത് പോലെ ഉള്ള അവസരങ്ങൾ ഉപയോഗിക്കാൻ പറ്റുന്നില്ല എങ്കിൽ അത് ഭാവിക്ക് ദോഷം ചെയ്യും. ഒരു കാര്യം സഞ്ജുവും 
കൂട്ടരും ഓര്‍ക്കുന്നത് നല്ലത് ആയിരിക്കും, ഷാർജയിൽ ഉള്ള ചെറിയ പിച്ച് അല്ല ദുബൈ യില്‍ ഉള്ളത്. തൊട്ടാല്‍ പന്ത് പറക്കില്ല എന്ന് സാരം. നല്ലത് പോലെ വിയര്‍പ്പ് ഒഴുക്കേണ്ടി വരും. 

*കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 


ഈ വർഷത്തെ മൂന്നാമത്ത കളിക്ക് ആയിട്ട് ആണ്   കൊല്‍ക്കത്ത ഇറങ്ങുന്നത് ഒരു ജയവും ഒരു തോല്‍വിയും ആയി രണ്ട് പോയിന്റ് ആണ് ഉള്ളത്. എഴാം സ്ഥാനത്തു ഉള്ള കൊല്‍ക്കത്ത കഴിഞ്ഞ കളിയില്‍ ഹൈദരാബാദിനെ തോല്പിച്ചു ഉയർത്ത് എഴുനേറ്റ് വരിക ആണ്. ഗില്‍ കഴിഞ്ഞ കളിയില്‍ ഒരു മികച്ച ബാറ്റിംഗ്‌ പുറത്തെടുത്തു. ഇയോൺ മോർഗൻ, ആൻഡ്രെ റസ്സൽ എന്നിവരെ കൊല്‍ക്കത്ത ഉപയോഗിച്ച് തുടങ്ങണം. വിശൃസനീയരായ രണ്ട് ബാറ്റ്സ്മാൻമാർ, അവരുടെ ദിവസം ബൌളര്‍മാർക്ക് ഭീഷണിയാകാം. സുനില്‍ നരേന്‍ ഇനിയും ഒന്നാമത് ഇറങ്ങാന്‍ പ്രാപ്തി ഉണ്ടോ എന്ന് പരിശോധിക്കണം. റസൽ നേരത്തെതന്നെ ഇറക്കുന്നത് നല്ലത് ആയിരിക്കും. ബൗളിംഗ്‌ നിരയില്‍ കുമ്മിൻസ് ശക്തമായ തിരിച്ച് വരവ് നടത്തി. കുല്‍ദീപ് നിശബ്ദത പാലിക്കുക ആണ്. വിക്കറ്റ് കിട്ടുന്നില്ല. അലി ഖാന്‍ എന്ന അമേരിക്കന്‍ ബൗളിംഗ്‌ താരത്തിന് ഒരു അവസരം കൊടുത്താൽ നല്ലത് ആയിരിക്കും. 
* ിഴക്കന്‍ കാറ്റില്‍ പടിഞ്ഞാറ്‌ മണല്‍ പറക്കുമോ? 

 പടിഞ്ഞാറ് (രാജസ്ഥാൻ റോയൽസ്), കിഴക്ക് (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്) ടീമും തമ്മിലുള്ള ഏറ്റുമുട്ടലുകൾ എല്ലായ്പ്പോഴും വിനോദവും ആശ്ചര്യവും നിറഞ്ഞതാണ്.  ‌,ഐ‌പി‌എല്ലിൽ ഇവർ ഇരുപത്തി ഒന്ന് തവണ നേരിട്ടു. രാജസ്ഥാന്‍ ‌ പത്ത് മത്സരങ്ങളും കൊല്‍ക്കത്ത പത്ത് മത്സരങ്ങളിൽ വിജയിച്ചു, മഴ കാരണം ഒരു മത്സരം ഉപേക്ഷിച്ചു .ഇരു കൂട്ടരും തുല്യ ശക്തികള്‍ തന്നെ ആണ് എങ്കിലും ഈ സിസണിൽ പ്രകടനം വെച്ച് രാജസ്ഥാന്‍ ആണ് സാധ്യത. എന്നിരുന്നാലും അവരുടെ വിജയത്തിന് കടിഞ്ഞാണ്‍ ഇടാൻ ഒരു പക്ഷേ കൊല്‍ക്കത്തക്ക്  സാധിക്കും.

രാജസ്ഥാന്‍ സാധ്യത ടീം 11

ജോസ് ബട്‌ലർ, യശസ്വി ജയ്‌സ്വാൾ, സ്റ്റീവൻ സ്മിത്ത് (നായകന്‍ ), സഞ്ജു സാംസൺ (കീപ്പർ ), റോബിൻ ഉത്തപ്പ, റിയാൻ പരാഗ്, രാഹുൽ തിവതിയ, ടോം കുറാൻ, ശ്രേയസ് ഗോപാൽ, ജോഫ്ര ആർച്ചർ, ജയദേവ് ഉനദ്കട്ട്.

 കൊൽക്കത്ത സാധ്യത ടീം 11

സുനിൽ നരൈൻ, ഷുബ്മാൻ ഗിൽ, ദിനേശ് കാർത്തിക് (നായകന്‍ /കീപ്പർ), നിതീഷ് റാണ, ഇയോൺ മോർഗൻ, ആൻഡ്രെ റസ്സൽ, പാറ്റ് കമ്മിൻസ്, കമലേഷ് നാഗർകോട്ടി, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ശിവം മാവി

** രാജസ്ഥാൻ റോയൽ‌സ് vs കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡ്രീം 11 ടീം പ്രവചനം**

വിക്കറ്റ് കീപ്പർ: സഞ്ജു സാംസൺ

ബാറ്റ്സ്മാൻമാർ: സ്റ്റീവ് സ്മിത്ത്, ഷുബ്മാൻ ഗിൽ, ജോസ് ബട്‌ലർ, നിതീഷ് റാണ

ഓൾ‌റ റൌണ്ട്ണ്ർ‌മാർ‌: ആൻഡ്രെ റസ്സൽ‌, രാഹുൽ‌ തിവതിയ

 ബൗളര്‍മാര്‍ : ജോഫ്ര ആർച്ചർ, കുൽദീപ് യാദവ്, ശിവം മാവി, കമലേഷ് നാഗാർകോട്ടി