STAY WITH US

രാജാക്കന്മാര്‍ ദൈവത്തിന്റെ പോരാളികളുടെ മുന്നില്‍ അടി പതറുമോ? പഞ്ചാബ് 🆚 മുംബൈ

          ഈ സിസണിലെ പതിമൂന്നാം മത്സരത്തില്‍ കിംഗ്സ് 11 പഞ്ചാബും മുംബൈ ഇന്ത്യൻസും ആണ് ഏറ്റു മുട്ടുന്നത്. ഭാഗ്യ പരീക്ഷണ വേദിയില്‍ ഏത് ടീം നിറഞ്ഞ് ആടും എന്ന് പറയുക അസാധ്യം. വിധിയുടെ വിളയാട്ടത്തിൽ വിജയങ്ങള്‍ നഷ്ടമായ ടീമുകള്‍ ആണ് ഇരു കൂട്ടരും. ചില കളികൾ അതി ഭയങ്കരമായ കാഴ്‌ച അനുഭവം വാരി വിതറി നല്‍കുമ്പോള്‍ ചില കളികൾ ടെസ്റ്റ് ക്രിക്കറ്റ് പോലെ തോന്നും. കാണികള്‍ ഇല്ലാത്ത ഗ്രൗണ്ടില്‍ ഉള്ള കളികൾ ശരിക്കും രസം കൊല്ലി ആണ്. അപ്പോൾ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ആയി നല്ല കളികൾ കളിക്കാന്‍ ടീമുകള്‍ ബാധ്യസ്ഥരാണ്.

* പിച്ച് അവലോകനം 


യുഎഇയിലുടനീളമുള്ള സ്റ്റേഡിയങ്ങൾ മന്ദഗതിയിലുള്ളതും സ്പിനീനെ തുണക്കുന്നതും ആയിരിക്കും . വലിയ ബൗണ്ടറികളുള്ള പിച്ച് ആണ് , ഇത് ബാറ്റ്സ്മാൻമാർക്ക് ബൗണ്ടറി അടിക്കുന്നത് ബുദ്ധിമുട്ടാണ്., കൂടാതെ സമയബന്ധിതമായ ഷോട്ടുകൾ അടിക്കാൻ ബാറ്റ്സ്മാൻമാർ പാടുപെടും. 165 - 170 റൺസ് എന്തായാലും നേടാൻ കഴിയും. 


*കിംഗ്സ് 11 പഞ്ചാബ് 


നാലാമത്തെ കളിക്ക് വേണ്ടി ഇറങ്ങുന്ന പഞ്ചാബ് ഒരു ജയവും രണ്ട്  തോല്‍വിയും ആയി നാലാം സ്ഥാനത്ത് ആണ്. രാജസ്ഥാന്റെ കയ്യില്‍ നിന്നും കിട്ടിയ അടിയുടെ ഞെട്ടല്‍ ഇത് വരെ മാറാതെ നില്‍ക്കുകയാണ്. ജയത്തില്‍ കുറഞ്ഞ് ഒന്നും ചിന്തിക്കാന്‍ പോലും പഞ്ചാബ് താല്‍പര്യ പെടുന്നില്ല. ഒരു നിമിഷത്തെ അമിത ആവേശം ആണ് പഞ്ചാബിന്റെ തോല്‍വിക്ക് കാരണം. ഒരു ബാറ്റ്മാനെ നിസ്സാരം ആയി കണ്ടു. ഫലമോ സല്യൂട്ട് അടിച്ചു വിടുന്ന കോടടറൽ എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ച് പോയി. ഇനി കാര്യത്തിലേക്ക് വരാം. ശക്തമായ ബാറ്റിംഗ് നിര തന്നെ ആണ് പഞ്ചാബിന്റത്. രാഹുലും അഗര്‍വാളും തുടങ്ങി വെക്കുന്ന കളി തുടർന്ന് വരുന്നവരും മികച്ച രീതിയില്‍ കൊണ്ട് പോകുന്നത് ഒരു നല്ല സൂചന ആണ്. ഷമി, കോടടറൽ, ബിഷൊണി എന്നിവർ എല്ലാം മികച്ച രീതിയില്‍ തന്നെ ബൗളിംഗ്‌ ചെയ്യുന്നുണ്ട്. എന്നാൽ ഒരുത്തൻ തുനിഞ്ഞാല്‍ പിന്നെ എല്ലാം തീരുമാനം ആകും. 


*മുംബൈ ഇന്ത്യന്‍സ് 


 നാലാമത്തെ കളിക്ക് വേണ്ടി ഇറങ്ങുന്ന മുംബൈ ഒരു ജയവും രണ്ട് തോല്‍വിയും ആയി അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ കളിയില്‍ ബാംഗ്ലൂർ എതിരെ മികച്ച കളി തന്നെ പുറത്ത്‌ എടുത്തു എന്നാൽ അവസാനം സൂപ്പർ ഓവറില്‍ തകര്‍ന്നു വീണു. ഇഷാൻ കിഷന്‍ എന്ന താരത്തിന് ഒരു റണ്‍സ് നഷ്ടത്തിലാണ് സെഞ്ചുറി നഷ്ടം ആയത്. അദേഹത്തിന്റെ എല്ലാം നഷ്ടപ്പെട്ട ഇരുപ്പ് വളരെ സങ്കടം ആയിരുന്നു. ദൈവത്തിന്റെ പോരാളികള്‍ എന്ന വിളി പേര് ഉണ്ട് എങ്കിലും ശക്തമായ ബാറ്റിംഗ് നിര ഇപ്പോഴും ആയില്ല. പൊള്ളർഡ് തിരിച്ച്  വന്നത് തന്നെ നല്ല ലക്ഷണമാണ്. ബൗളിംഗ്‌ നിരയില്‍ ഇപ്പോഴും ബുമൃയെ ആശ്രയിച്ച് ആണ് മുന്നോട് പോകുന്നത്. പാറ്റിൻസൺ നല്ല രീതിയില്‍ തന്നെ ബൗളിംഗ്‌ ചെയ്യുന്നുണ്ട്. എന്നിരുന്നാലും ഒരു ടീം എന്ന നിലയില്‍ ഇപ്പോഴും കുറച്ച് കൂടി ഉത്തരവാദിത്വം കാണിക്കണം. 

*രാജാക്കന്മാര്‍ ദൈവത്തിന്റെ പോരാളികളുടെ മുന്നില്‍ അടി പതറുമോ? 


 ഇത് വരെ രണ്ട് ടീമുകളും ഇരുപത്തി നാല് കളികൾ കളിച്ച് അതിൽ പതിനൊന്ന് കളികൾ പഞ്ചാബ് ജയിച്ച് പതിമൂന്ന് കളികൾ മുംബൈ ജയിച്ച്. തുല്യ ശക്തികളുടെ കളി ആണ് നാളെ നടക്കാൻ പോകുന്നത് അതിൽ വിജയം ആര്‍ക്ക് ഒപ്പം എന്നത് പറയുക പ്രയാസം ആണ്. എന്നാലും സാധ്യത പഞ്ചാബിന് ആണ് എന്ന് പറയാതെ വയ്യ. 


മു ംബൈ സാധ്യത 11 ടീം 


രോഹിത് ശർമ (നായകന്‍ ), ക്വിന്റൺ ഡി കോക്ക് (കീപ്പർ), ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, കീറോൺ പൊള്ളാർഡ്, ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, രാഹുൽ ചഹാർ, ജെയിംസ് പാറ്റിൻസൺ / നഥാൻ കോൾട്ടർ-നൈൽ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുംറ

പഞ്ചാബ് സാധ്യത ടീം 


കെ എൽ രാഹുൽ (നായകന്‍, കീപ്പർ), മായങ്ക് അഗർവാൾ, കരുൺ നായർ, ഗ്ലെൻ മാക്സ്വെൽ, നിക്കോളാസ് പൂരൻ, ജെയിംസ് നീഷാം, സർഫറാസ് ഖാൻ, രവി ബിഷ്നോയ്, മുരുകൻ അശ്വിൻ, മുഹമ്മദ് ഷാമി, ഷെൽഡൻ കോട്രെൽ / ക്രിസ് ജോർദാൻ


ഫാന്റസി ടീം 1

ക്യാപ്റ്റൻ: ക്വിന്റൺ ഡി കോക്ക്, വൈസ് ക്യാപ്റ്റൻ: ഗ്ലെൻ മാക്സ്വെൽ

ക്വിന്റൺ ഡി കോക്ക്, നിക്കോളാസ് പൂരൻ, മായങ്ക് അഗർവാൾ, രോഹിത് ശർമ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ഗ്ലെൻ മാക്സ്വെൽ, മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ, രവി ബിഷ്നോയ്, രാഹുൽ ചഹാർ


 ഫാന്റസി ടീം 2

 ക്യാപ്റ്റൻ: ക്വിന്റൺ ഡി കോക്ക്, വൈസ് ക്യാപ്റ്റൻ: കെ എൽ രാഹുൽ

 ക്വിന്റൺ ഡി കോക്ക്, കെ എൽ രാഹുൽ, മയങ്ക് അഗർവാൾ, രോഹിത് ശർമ, സൂര്യകുമാർ യാദവ്, ജെയിംസ് നീഷാം, ഗ്ലെൻ മാക്സ്വെൽ, മുഹമ്മദ് ഷമി, ട്രെന്റ് ബോൾട്ട്, രവി ബിഷ്നോയ്, രാഹുൽ ചഹാർ