STAY WITH US

തലസ്ഥാനത്ത് സൂര്യൻ ഉദിക്കുമോ? DC vs SRH IPL 2020

Author : Sanu Babu ( Cricket Analyst) 
     2020 IPL ലെ 11 മത്തെ മത്സരം ആണ് അബുദാബി യില്‍ തുടങ്ങാൻ പോകുന്നത് ഇപ്രാവശ്യം മികച്ച രീതിയില്‍ മുന്നോട്ടു പോകുന്ന ഡൽഹി ക്യാപിറ്റൽസും എന്തിനാ കളിക്കുന്നത് എന്ന് അറിയാതെ കളിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദും തമ്മില്‍ ആണ് പോരാട്ടം. ഇത് വരെ ഉള്ള IPL മത്സരങ്ങള്‍ എല്ലാം ഒന്നിന് ഒന്ന് മികച്ചത് ആയിരുന്നു. എന്ത് ആണ് അടുത്ത നിമിഷത്തില്‍ നടക്കാൻ പോകുന്നത് എന്ന് അറിയാത്ത മത്സരങ്ങള്‍ ആയിരുന്നു. രാജസ്ഥാന്‍, പഞ്ചാബ് മത്സരം ശരിക്കും ഞെട്ടിച്ചു കളഞ്ഞു. പ്രവചനങ്ങള്‍ നടത്താന്‍ പോലും കഴിയാത്ത വിധം കളികൾ മാറിയിരിക്കുന്നു.

*ഡൽഹി ക്യാപിറ്റൽസ്  


 ഈ സിസണിൽ ഇത് വരെ 2 കളി കളിച്ച് അതില്‍ എല്ലാം വിജയ കൊടി പാറിച്ചു ആണ് ഡെല്‍ഹി വരുന്നത്. കൂടാതെ 4 പൊയ്ന്റ് നേടി 1 സ്ഥാനത്തു ആണ്. രാജസ്ഥാനെ കൂടാതെ 2 കളിയും ജയിച്ച ടീം ആണ് ഡെല്‍ഹി. കളികൾ ജയിച്ച് എങ്കിലും മികവ് പുറത്ത്‌ എടുക്കാൻ ആർക്കും കഴിഞ്ഞില്ല എന്നത് ഒരു സത്യമാണ്. തുടർന്ന് ഉള്ള കളികൾ വരുമ്പോൾ കൂടുതൽ മികച്ച കളിക്കാര്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. യുവ നായകന്‍ അയ്യര്‍ തന്നേയാണ് ഇപ്പോഴും പ്രതീക്ഷ നല്‍കുന്ന താരം.
കൂടാതെ യുവ താരങ്ങള്‍ ആയ പ്രിത്വി ഷാ, പന്ത്, മുതിര്‍ന്ന താരങ്ങള്‍ ആയ ധവാൻ, രഹനാ, എന്നിവർ എല്ലാം കരുത്തുറ്റ ബാറ്റിങ് കാഴ്ച വെക്കാൻ കഴിയുന്നവർ ആണ്. സ്റ്റോണീസ് ഡല്‍ഹിക്കു ഒരു മുതൽ കൂട്ട് ആണ്. ബൗളിംഗ്‌ നിരയില്‍ റബാഡ മാത്രം മതി. കൂടെ കഴിഞ്ഞ വർഷത്തെ വിവാദ നായകന്‍ അശ്വിനും കൂടി ഉള്ളപ്പോൾ വേറെ ആരും വേണ്ട.. അത്രയ്ക്ക് ശക്തമായ ബൗളിംഗ്‌ നിര ആണ് ഡല്‍ഹിയുടെത്. അമിത് മിശ്ര, അകസ്ർ പട്ടേല്‍, തുടങ്ങിയവർ കഴിവുള്ള താരങ്ങള്‍ തന്നെയാണ്. അതിൽ എല്ലാം ഉപരി തന്ത്രങ്ങള്‍ പറഞ്ഞു കൊടുക്കാൻ റിക്കി പോണ്ടിംഗ് എന്നൊരു മഹാനായ മനുഷ്യന്‍ ഉള്ളപ്പോൾ ഡെല്‍ഹി ഒന്ന് കൊണ്ടും പേടിക്കണ്ട. 

*സൺറൈസേഴ്സ് ഹൈദരാബാദ് 


         ഈ സിസണിൽ 3 മത്തെ കളിക്ക് വേണ്ടി ആണ് ഹൈദരാബാദ് ഇറങ്ങുന്നത്. കളിച്ച 2 കളിയും തോറ്റു അവസാന സ്ഥാനത്ത് ആണ് ഹൈദരാബാദ്. ബാംഗ്ലൂർ, കൊല്‍ക്കത്ത എന്നിവരിൽ നിന്ന് ആണ് പരാജയം രുചിച്ചത്. ഇത് വരെ ആയിട്ടും ബാറ്റിംഗ് നിര തീര്‍ത്തും പരാജയമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് പോലെ ആണ് ഇവർ IPL കളിക്കുന്നത്. ലോകം കണ്ട മാന്യന്‍ ആയ നായകന്‍ കെയ്ൻ വില്യംസണ്‍ ഇപ്പോഴും കരക്ക് ഇരിക്കുകയാണ്.  ഉടനെ തന്നെ അദ്ധേഹത്തിന്റെ സേവനം ഹൈദരാബാദിന്  ആവശ്യം ഉള്ള സമയമാണ് ഇപ്പോൾ. ഡേവിഡ് വാർണർ നായക സ്ഥാനം കൈമാറി കളിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കളിക്കാന്‍ സമയം ആയി. ശക്തമായ ബാറ്റിംഗ് നിര ദുര്‍ബലമായ ബാറ്റിംഗ് നിര ആയി മാറുക ആണ്.ബൗളിംഗ് നിരയില്‍ ആരെയും പറയാന്‍ പോലും പറ്റുന്നില്ല. ഭുവനേശൃർ, റഷീദ് ഖാന്‍, നബി എന്നിവർ മികവിലേക്ക് വരാൻ സമയം ആയി. ഈ IPL ഇല്‍ മലയാളികള്‍ നല്ലത് പോലെ കളിക്കുന്നത് കൊണ്ട് ബേസില്‍ തമ്പിക്ക് ഒരു അവസരം കൊടുക്കുന്നത് നല്ലത് ആയിരിക്കും. ടെസ്റ്റ് ക്രിക്കറ്റ് എന്ന നിലയില്‍ നിന്ന് IPL 2020 എന്ന നിലയിലേക്ക് ഹൈദരാബാദ്‌ ഉടൻ തന്നെ മാറാൻ നോക്കുന്നത് നന്നായിരിക്കും. അല്ല എങ്കിൽ പരാജയത്തിന്റെ പടുകൂറ്റന്‍ കുഴിയിലേക്ക് വീഴും. 

*തലസ്ഥാനത്ത് സൂര്യൻ ഉദിക്കുമോ? 

      2 ടീം നേര്‍ക്കുനേര്‍ ഇത് വരെ കളിച്ചത് 15 കളികൾ ആണ്. അതിൽ 9 എണ്ണവും ഹൈദരാബാദും 6 എണ്ണം ഡെല്‍ഹിയും ജയിച്ച്. ഈ ഒരു കണക്ക് മാത്രം ആണ് ഹൈദരാബാദിന്റെ ആകെ ആശ്വാസം എന്ന് പറയുന്നത്. മനസ്സ് കൊണ്ട് ഹൈദരാബാദ്‌ ‌ ജയിക്കണം എന്ന്‌ ആഗ്രഹിക്കുന്നു എന്നാൽ ബുദ്ധി കൊണ്ട് ഡെല്‍ഹി ജയിക്കും എന്നും ആഗ്രഹിക്കുന്നൂ. 200 റൺസ് മുകളില്‍ ഉള്ള സ്കോറുകൾ തുടർച്ചയായി പിറക്കുന്ന ഇപ്പോൾ ഉള്ള മത്സരങ്ങളില്‍ നിന്നും ഹൈദരാബാദ്‌ ഒരുപാട് പഠിക്കേണ്ടത് ഉണ്ട്.. കാത്തിരിക്കാം ഡല്‍ഹിയുടെ വിജയ തുടര്‍ച്ചക്ക് ആയി ഹൈദരാബാദിന്റെ തിരിച്ച് വരവിൻ ആയി.