Author : Sanu Babu ( Cricket Analyst)
2020 IPL സിസണിലെ 10 മത്തെ മത്സരം ആണ് ദുബായിയില്‍ ആരംഭിക്കാന്‍ പോകുന്നത്. ദൈവത്തിന്റെ പോരാളികള്‍ എന്ന് വിശേഷണം ഉള്ള മുംബൈ ഇന്ത്യന്‍സും എങ്ങനെ വിശേഷിപ്പിക്കാം എന്ന് ഒരു പിടിയും ഇല്ലാത്ത ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും തമ്മില്‍ ആണ് മത്സരിക്കുന്നത്. അതിൽ എല്ലാം ഉപരി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും ഉപ നായകനും തമ്മില്‍ ഉള്ള പോരാട്ടം കൂടി ആണ് ഇത്.
*മുംബൈ ഇന്ത്യന്‍സ്
RCB ടീം ഇത്തവണ കൊറണ പോരാളികളെ ആദരിച്ചു കൊണ്ട് ആണ് കളിക്കുന്നത്. 2 ടീമുകള്‍ ഒന്നിന് ഒന്ന് മെച്ചമായി നമ്മളെ കളിയുടെ ആവേശത്തിൽ എത്തിക്കും എന്നതിൽ സംശയമില്ല
*മുംബൈ ഇന്ത്യന്‍സ്
ഈ സിസണിൽ 3 മത്തെ കളിക്ക് വേണ്ടി ആണ് മുംബൈ ഇറങ്ങുന്നത്. ആദ്യത്തെ കളിയില്‍ ദൈവത്തിന്റെ പോരാളികള്‍ ചെന്നൈയോട് തോറ്റു തുടങ്ങിയപ്പോൾ രണ്ടാമത്തെ കളിയില്‍ കൊല്‍ക്കത്തയെ 49 റൺസിന് തോല്പിച്ചു. ഇപ്പോൾ 2 പൊയ്ന്റ് നേടി 3 സ്ഥാനത്തു ആണ് മുംബൈ യുടെ സ്ഥാനം.
അന്നും ഇന്നും എന്നും മുംബൈയുടെ ബാറ്റിംഗ് നിര രോഹിത് ശര്‍മ്മയെ ആശ്രയിച്ച് ആണ് മുന്നോട് പോകുന്നത്. രോഹിത്, ഡി- കോക്ക്, തീവാരി എന്നിവർ മാത്രമാണ് ഇത് വരെ നില ഉറപ്പിച്ച് തുടങ്ങിയത്. ചേട്ടാഅനിയന്‍മാർ ആയ പാണ്ഡ്യ സഹോദരന്മാര്‍ ഉടൻ തന്നെ നല്ല ഒരു പ്രകടനം നടത്തി തിരിച്ച് വരും എന്ന് പ്രതീക്ഷിക്കുന്നു. ഉറ്റു നോക്കുന്ന മറ്റൊരു താരം ആണ് കീറോൺ പൊള്ളർഡ്. 2015 ഇല്‍ വിക്കറ്റ് എടുത്ത ശേഷം 5 വര്‍ഷം കഴിഞ്ഞ് 2020 ഇല്‍ IPL ഇല്‍ വിക്കറ്റ് എടുത്തു ബൗളിംഗ് നിരയിലേക്ക് തന്റേതായ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞ് പൊള്ളർഡ്. പൊട്ടി തെറിക്കുന്ന ബാറ്റിംഗ് കൂടി ആയാൽ പൂര്‍ത്തിയായി.
ബൗളിംഗ് നിര ബുമൃയെ ആശ്രയിച്ച് ആണ് മുന്നോട് പോകുന്നത്, ബോൾട്ട്, പാറ്റിൻസൺ, തുടങ്ങിയവര്‍ മികച്ച പിന്തുണ കൊടുക്കുന്നവർ ആണ്. ഇത് വരെ കളിച്ച അതേ ടീം ആയി തന്നെ കളിക്കാന്‍ ആകും സാധ്യത. ബാംഗ്ലൂർ എതിരെ മികച്ച കളി തന്നെ പുറത്ത് എടുക്കേണ്ടി വരും.
* ബാംഗ്ലൂര്‍ റോയൽ ചലഞ്ചേഴ്സ്
ഈ സിസണിൽ 3 മത്തെ കളിക്ക് വേണ്ടി ആണ് ബാംഗ്ലൂർ ഇറങ്ങുന്നത്. ആദ്യത്തെ കളിയില്‍ ഹൈദരബാദിനെ 10 റണ്‍സിനു തോല്പിച്ചു, രണ്ടാമത്തെ കളിയില്‍ പഞ്ചാബ് പഞ്ഞിക്കീട്ട് 97 റണ്‍സിനു തോറ്റു.ഇപ്പോൾ 2 പൊയ്ന്റ് നേടി 7 സ്ഥാനത്തു ആണ് ബാംഗ്ലൂർന്റെ സ്ഥാനം. IPL ഇലെ ഏറ്റവും ശക്തമായ ബാറ്റിംഗ് നിര ബാംഗ്ലൂർ ന്റെ ആണ്. തുടക്കം മുതൽ അങ്ങനെ തന്നെ. പക്ഷെ അത് മുതൽ ആക്കാന്‍ ഇന്ന് വരെ കഴിഞ്ഞില്ല. ABD മാത്രം ആണ് മികച്ച കളി പുറത്ത് എടുത്തത്.അരങ്ങേറ്റ മത്സരത്തില്‍ മലയാളി താരം ദേവദത്ത് പഠിക്കൽ നടത്തിയ വെടികെട്ട് അടിപൊളി ആയിരുന്നു. കോഹ്‌ലി, ആരോൺ ഫിഞ്ച് എന്നിവർ ഇനിയും ഫോമിലേക്ക് വരാത്തതില്‍ ആരാധകര്‍ നിരാശയിലാണ്, ബൗളിംഗ് നിരയില്‍ നവദീപ് സൈനി, ചാഹൽ, എന്നിവർ മാത്രമാണ് മികവ് പുലര്‍ത്തിയത്. ഉമേഷ് യാദവ്, സ്റ്റെയിന്‍ എന്നിവർ നിരാശപ്പെടുത്തി. സാംബ തിരിച്ച് ടീമില്‍ ഇടം നേടാന്‍ സാധ്യത ഉണ്ട്.
*ദൈവത്തിന്റെ പോരാളികള്‍ ചലഞ്ച് ഏറ്റെടുക്കുമോ?
2 ടീം നേര്‍ക്കുനേര്‍ ഇത് വരെ 27 കളി ഏറ്റുമുട്ടി അതിൽ 18 കളി മുംബൈ ജയിച്ചപ്പോള്‍ 9 കളി മാത്രമാണ് ബാംഗ്ലൂർ നേടിയത്. അവസാനം നടന്ന കളിയില്‍ മുംബൈ ആണ് ജയിച്ചത്. എന്തായാലും വീണ്ടും ചലഞ്ച് എടുത്ത് ചലഞ്ചേഴ്സ് ഇറങ്ങുക ആണ്.ബാറ്റിംഗ് വിസ്ഫോടനം ആണ് പ്രതീക്ഷിക്കുന്നത്. മത്സര ഫലം എന്തായാലും ബാംഗ്ലൂർ ന് അനുകൂല ആകാം എന്ന് ആണ് അഭിപ്രായം. കാത്തിരുന്നു കാണാം!