നാലായിരത്തിലധികം കടകൾ, പ്രതിദിനം രണ്ടര ലക്ഷത്തിനും നാലുലക്ഷത്തിനുമിടയിൽ സന്ദർശകർ, അതെ ഗ്രാൻഡ് ബസാർ ...!!!
ഇതാണ് 2014ൽ ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശകർ സന്ദർശിച്ച സ്ഥലം,(91,250,000 ആളുകൾ 2014ൽ മാത്രം ഇവിടം സന്ദർശിച്ചിട്ടുണ്ട്) . കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്ത് ഓട്ടോമൻ സാമ്രാജ്യം സ്ഥാപിക്കപ്പെട്ട് ഉടൻതന്നെ സുൽത്താൻ മെഹ് മെറ്റ് രണ്ടാമൻ 1455ൽ പണിആരംഭിച്ചു പലഘട്ടമായി 1730ൽ പൂർത്തിയാക്കിയ ലോകത്തിലെ അതിപുരാതനമായ മാർക്കറ്റാണ് ഗ്രാൻഡ് ബസാർ. ഇന്ന് ലോകത്തെ ഏറ്റവും വലിയ, മേൽക്കൂരയും നാലുചുറ്റും അടച്ചുറപ്പുമുള്ള ഒരു കിടിലം മാർക്കറ്റ്. തുണിയും ആഭരണങ്ങളും, സെറാമിക് പത്രങ്ങളും ശില്പങ്ങളും അലങ്കാര വിളക്കുകളും പരവതാനികളും എന്നുവേണ്ട എല്ലാം ഒരു കൂരക്കുള്ളിൽ. ഇടക്കിടക്ക് ചെറിയ ചായക്കടകളും ഇതിിൽ ഉണ്ട്. 67 ഇടവഴികളും 18 വാതിലുകളും, മുപ്പതിനായിരത്തോളം പണിക്കാരുമുണ്ടെന്നാണ് അറിവ്. അകത്ത് കയറിയാൽ വഴിതെറ്റുമെന്നുനുറപ്പാണ് അത്രക്കുണ്ട് വലുപ്പം. ഗൂഗിൽ അമ്മച്ചി കാത്തോളണെ. ഓഫ് ലൈൻ മാപ്പൊക്കെയായിട്ടാണ് യാത്ര. എത്ര കണ്ടാലും തീരാത്തത്ര കടകൾ.
watch video
watch video