STAY WITH US

``ഓട്ടം-Escape from Society´´ ശരത് മോഹന്റെ കവിത

 ``ഓട്ടമാണ് ഓട്ടമാണ് ഓട്ടയുള്ള കാലണക്കു…

തുഷ്ടിയില്ല കഷ്ടമാണ് കഷ്ടതകൾ ഏറെയുണ്ട്…

ഒറ്റയാണ് ജീവിതം ഒട്ടുമില്ല പേടിയിനി…

കാത്തിരിക്കാൻ കാമുകിയും… കോട്ടുകൂടാൻ കൂട്ടരും കൂടെയില്ല ആ കാലമാണ്…

ആ… കാലമിനി കരുതിവെക്കും ക്രൂരതകൾക്കു കോപ്പ് വില…


കാട് വെട്ടി റോഡ് വെട്ടി കേരളം മുടിച്ചു…

ഈ… റോഡ് വെട്ടാൻ പാറ കീറി ക്വാറി ഇട്ടു കുഴികൾ ആ…

പാറവച്ചു കെട്ടിയൊരു റോട്ടിലും കുഴികൾ…

വെള്ളയിട്ട് കട്ടു കൂട്ടി വെള്ളി മൂങ്ങകൾ ഭരിക്കും,

വള്ളി നിക്കർ പോലും ഇല്ല പുള്ളികൾ സഹിക്കും…..


കാട്കട്ടവൻ ചിരിക്കെ ചോറുകട്ടവൻ മരിക്കെ കേടുകെട്ടവർ ചിരിക്കും…

ഇന്നാന്നാട്ടിൽ ഒരു കാലി ചത്താൽ പോരടിച്ചു നാടുകത്തും,

ആള് ചത്താൽ നായ ചത്തപോലെ ഈ കോമരങ്ങൾ ചിരിക്കും.


നീ മല്ലടിച്ച് പണിഎടുത്തു നേടിയൊരു വീടുവിറ്റും താലിവിറ്റും

കപ്പമുള്ള കുപ്പി വിറ്റു കാശു മുഴുവൻ വാങ്ങിവക്കും നീതികേട്ട സർക്കാർ…


ഓട്ടമാണ് നാടു വിട്ടു കൂടുവിട്ട് കുട്ടികൾ

ഇന്നാടു അവർക്ക് അന്ന്യം അല്ല… ആയാൽ ഒരു കോപ്പും ഉം ഇല്ല…

ഓട്ടമാണ് ഓട്ടമാണ് ഒട്ടയുള്ള കാലാണക്കു.

തുഷ്ടിയില്ല കഷ്ടമാണ് കഷ്ടതകൾ ഏറെയുണ്ട്.

ഒറ്റയാണ് ജീവിതം ഒട്ടുമില്ല പേടിയിനി…´´


Author- Sarath Mohan







In OTTAM, Sarath Mohan deftly navigates the complexities of modern life in Kerala, weaving a tapestry of emotions that resonate with anyone grappling with rapid societal changes. The poem embodies a vivid portrayal of the tug-of-war between tradition and modernization, capturing moments where nostalgia clashes with digital realities. Through his evocative imagery and poignant language, Mohan urges readers to pause and reflect on their identities amidst the chaos.

The poem also highlights the stark contrasts present within contemporary society—where vibrant local cultures coexist alongside global influences. Mohan's rhythmic verses serve as a reminder that, while technology connects us instantaneously, it can often alienate us from our roots. This duality is laid bare in his exploration of everyday experiences; simple gestures like communal gatherings take on new meanings when viewed through the lens of social media snapshotting. 

Ultimately, OTTAM becomes a mirror reflecting both individual struggles and collective journeys. It encourages introspection about what we choose to carry forward into an uncertain future—be it cultural heritage or transient Digital Age distractions. In doing so, Sarath Mohan invites readers not just to witness change but to actively engage in shaping their narratives amid a dynamic landscape that is forever evolving.