അയർലണ്ടിൽ വിദേശത്തു നിന്നുള്ള നേഴ്സ്മാരും ഡോക്ടർസും ഹെൽത് കെയർ അസിസ്റ്റന്റ് എന്നിങ്ങനെ ജോലി ചെയ്യുന്നവർ വർദ്ദിച്ചു വരുന്ന സാഹചര്യത്തിൽ അവരുടെ താമസം, വിസാ നിബന്ദനകൾ, ജോലി സാഹചര്യങ്ങൾ, മറ്റ് അനുല്യങ്ങൾ എന്നിവയേ പറ്റി , പ്രധാനമന്ത്രിയുടെ കാര്യാലയവുമായി വിശദമായ MNI ഭാരവാഹികൾ ചർച്ച നടത്തി. മൈഗ്രന്റ് നഴ്സ്മാരുടേയും HCA കളുടേയും ആവശ്യപ്രകാരം , വിവിധങ്ങളായ പ്രശ്നങ്ങളുടെ പരിഹരിക്കുന്നതിനായി മൈഗ്രൻ്റ് നഴ്സസ് അയർലൻ്റ് (MNI) ചർച്ച നടത്തിയത്.
ആരോഗ്യമേഘലയിൽ വിദേശത്തു നിന്നെത്തി ജോലിചെയ്യുന്നവരെ പ്രതിനിധീകരിച്ച് തുടർന്നും, ഉന്നതതലചർച്ചകളിൽ നടത്തപ്പടുമെന്നും, സ്പോർട്സ് ആൻഡ് ഡിഫൻസ് മന്ത്രി കൂടിയായ ജാക്ക് ചേമ്പേഴ്‌സ് നെ കണ്ട ശേഷം MNI പ്രവർത്തകർ അറിയിച്ചു.
പുതുതായി അയർലണ്ടലെത്തുന്ന നഴ്സ്മാമാർക്ക് താമസ സൗകര്യങ്ങളുടെ ലഭ്യതക്കുറവിൻ്റെ ഗുരുതരാവസ്ത പഠിക്കാനും പരിഹരിക്കാനുംവേണ്ട നടപടികൾ സ്വീകരിക്കാം എന്നും, സീനിയർ എച് സി എ വിസയിൽ എത്തുന്നവരുടെ ആശ്രിതർക്ക് ജോലി ലഭിക്കുന്നതിനുതകുന്ന വിസാ മാറ്റങ്ങൾ മന്ത്രിതലത്തിൽ ചർച്ചക്ക് വിധേയമാക്കാം എന്നും ജാക്ക് ചേമ്പേഴ്‌സ്. ഉറപ്പ് നൽകിയതായി MNI വൃത്തങ്ങൾ സൂചിപ്പിച്ചു.
പ്രവർത്തനങ്ങളേ കൂടുതൽ കരുത്തുറ്റതാക്കാൻ സംഘടനയോട് ചേർന്ന് പ്രവർത്തിക്കണം എന്നു അയർലണ്ടിലുള്ള വിദേശ നഴ്സ്മാമാരോട് MNI അഭ്യർത്ഥിച്ചു.
ചർച്ചയെപ്പറ്റി ജാക്ക് ചേമ്പേഴ്‌സ് അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.