STAY WITH US

തെളിയാത്തൊരഗ്നി - കവിത

 

''തെളിയാത്തൊരഗ്നിക്ക് ബലികൾ നല്കിനാം 

കലഹിച്ചു  കലഹിച്ചു മറക്കുന്നു ജീവിതം...

 ഒടുവിലൊരു  മൺകൂനയിൽ പുഴുവരിക്കേണ്ട നാം 

പകപോക്കതെന്തിന് അവനുവേണ്ടി...

പരതുന്നു തെളിവുകൾ എല്ലാറ്റിനും, 

തെളിവില്ലാതെടുത്തിടുമിതു  മാത്രം മനുഷ്യൻ, 

നിരന്തരം ചോര പൊഴിക്കുന്നു യുവത്വങ്ങൾ 

അറിയുവാൻ ആർക്കും സമയമില്ല...

ഇനിയും തിരികേ നടക്കുകിൽ 

ജീവിതം ഇവിടുണ്ട് - സ്വർഗം തിരയവേണ്ട. 

തെളിവുകൾ വേണമെന്നലറുന്ന മാലോകർ 

തിരയാതെ പരതാതെ പറയുന്നോരാ നുണക്കഥ

വളരണം മനുവിന് അന്വേഷണ ത്വരയിത്‌  

തള്ളണം തെളിവില്ലായെങ്കിലാരൂപിയെ..!

തിരികെ നടക്കുവാൻ മടിയില്ലെനിക്കെന്നും, 

തിരയുന്ന ചോദ്യങ്ങൾക്കുത്തരമാകുകിൽ,

 തെളിയിക്കുമൊരു ദീപം ഹൃദയത്തിലന്നു ഞാൻ 

തിലകമായി നെറ്റിയിൽ ചാർത്തുവാനും.''

                                                                                                                  ശരത് മോഹൻ 

                                                                                                                   Sarath Mohan