മുൻപിലുള്ള തടാകം മഞ്ഞുകട്ടയായി തണുത്തുറഞ്ഞു കിടക്കുകയാണ്. നീണ്ടു കിടക്കുന്ന ഹിമാലയത്തിന്റെ ഏതോ ഒരു കോണിൽ എത്തിയിരിക്കുന്നു. തണുപ്പ് അതി കഠിനമാണ്. സാധാരണയായി മൈനസ് ആണ് ഇവിടുത്തെ താപനില. കല്ലുപോലെ ഉറച്ച വെള്ളമാണ് തടാകത്തിൽ. മാനസ സരോവറിനേക്കാൾ എത്രയോ ഉയരത്തിലാണ് ഈ ഭംഗിയുള്ള തടാകം . ഇവിടെ നിന്നും അഞ്ചു കിലോമീറ്റർ വടക്കോട്ടു സഞ്ചരിച്ചാൽ ചൈനയിലെത്തും. ചൈനയോട് അത്ര അടുത്താണ്. എന്ന് കരുതി ഇത് വഴി ചൈനയിലേക്ക് പ്രവേശിക്കാനൊന്നുമാവില്ല.
തടാകത്തിൽ നിന്നുത്ഭവിച്ചു തീസ്താ നദി താഴോട്ടൊഴുകി പോകുന്നു. തീസ്ത