കാശി
ഒരു ചെറിയ ഭാന്ധവുമായി നാടുവിടാൻ പറ്റിയ സ്ഥലമായിട്ടായിരുന്നു കാശി എന്റെ ബാലമനസ്സിൽ. അങ്ങനെ പോകാൻ പറ്റിയില്ലെങ്കിലും പിന്നീട് പലവട്ടം കാശിക്ക് പോകാൻ പറ്റിയിട്ടുണ്ട്.
ബനാറസ് എന്ന കാശി.
ഗംഗാ നദിയും കാശി വിശ്വനാഥ് ക്ഷേത്രവും തീരത്തുള്ള നിരവധി ഗട്ടുകളുമാണ് കാശിയെ കാശിയാക്കുന്നത്
. ഇവിടെ അഗോരികൾ ഉൾപ്പെടെ നിരവധി സന്യാസികളെ കാണാം: ഇന്ത്യയിലെ പ്രശസ്തമായ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ഇവിടെയാണ്.
. ഇവിടെ അഗോരികൾ ഉൾപ്പെടെ നിരവധി സന്യാസികളെ കാണാം: ഇന്ത്യയിലെ പ്രശസ്തമായ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ഇവിടെയാണ്.
ഗംഗാ തീരത്തേക്ക് തിരിച്ച് വരാം. മിക്ക ഗട്ടുകളിലും ശവം ദഹിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. മണി കർണ ഘട്ടിൽ എപ്പോൾ വന്നാലും എരിയുന്ന ചിതകൾ കാണാം. അങ്ങനെ തീരത്തെ ഘട്ടുകളെല്ലാം നടന്നുകണാം.
വൈകുന്നേരമാകുമ്പോൾ ഗംഗാ ആരതി കാണാം. ഗംഗയുടെ ഓളങ്ങളിൽ ഒഴുകി നടക്കുന്ന നിരവധി ദീപങ്ങൾ, ഓളങ്ങളിൽ അവയുടെ നിരവധി അനവധി പ്രതിഫലനങ്ങൾ. അനേകം ചെറിയ വള്ളങ്ങൾ തീരത്തോടടുപ്പിച്ച് നിർത്തിയിട്ടിട്ടുണ്ട്.
ചെറിയ വള്ളങ്ങളിൽ നമുക്ക് ഗംഗയുടെ മറുകര വരെ പോയി വരാം. ആളെ നോക്കിയാണ് കൂലി പറയുക. ശ്രദ്ധിച്ചാൽ പറ്റിക്കപ്പെടാതിരിക്കാo.
ബനാറസ് പട്ട് ലോകപ്രശസ്തമാണ്. നിരവധി ഏജൻറ്റുമാർ നമുക്കൊപ്പം കൂടും. ഇവിടെയും കബളിപ്പിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.
നിങ്ങളുടെ വയറിന് സഹിക്കാൻ പറ്റുമെങ്കിൽ സമൂസയും ലിട്ടിയും വഴിയരികിൽ നിന്ന് കഴിക്കാം. യൂണിവേഴ്സിറ്റിക്കുള്ളിലെ കടകളിൽ നിന്നും സ്നാക്സും ക്ഷേയ്ക്കും ജ്യൂസുമൊക്കെ ലഭിക്കും.
മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും വലിയൊരു ലോകം ഇവിടെ ഉള്ളതായാണ് അറിവ്.